രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
മിണ്ടാതിരിക്കെടി പാഞ്ചാലി
ഒന്നു മിണ്ടാതിരിക്കെടി പാഞ്ചാലി
തഞ്ചവും താളവും നോക്കാതെ
ഒന്നു തുള്ളാതിരിക്കെടി പാഞ്ചാലി…(2)
തങ്കത്തിൻ നിറമുള്ള പാഞ്ചാലി
നീ തള്ളാതിരിക്കെടി പാഞ്ചാലി
തഞ്ചത്തിൽ പാടുന്ന പാഞ്ചാലി
നീ തൊണ്ട തുറക്കല്ലേ പാഞ്ചാലി…(2)
തത്തമ്മച്ചുണ്ടുള്ള പാഞ്ചാലി
നീ തത്തിക്കളിക്കല്ലേ പാഞ്ചാലി
അമ്പിളി മുഖമുള്ള പാഞ്ചാലി
നീ അമ്പുകളെറിയല്ലേ പാഞ്ചാലി (2)
ഒന്നു മിണ്ടാതിരിക്കെടി പാഞ്ചാലി
നിന്റെ വായൊന്നടക്കെടി പാഞ്ചാലി
തണ്ടുള്ള ചെക്കന്മാർ വരണുണ്ട്
ഒന്നു മിണ്ടാതിരിക്കെടി പാഞ്ചാലി (2)
ചന്ദനക്കുറി തൊട്ട പാഞ്ചാലി…
നിന്റെ മൂക്കു ചുവന്നല്ലോ പാഞ്ചാലി
മൂക്കു ചുവന്നൊരു പാഞ്ചാലി
നിന്നെ കെട്ടണതാരെടി പാഞ്ചാലി (2)
കെട്ടുതാലി എന്റെ കയ്യിലുണ്ട്
ഒത്തുകിടക്കാനൊരു കൂരയുണ്ട്
പോരാടി…പോരെടി പാഞ്ചാലി
കൊത്തിപ്പറക്കും ഞാൻ പാഞ്ചാലി…(2)
മിണ്ടാതിരിക്കെടി പാഞ്ചാലി ഒന്നു
മിണ്ടാതിരിക്കെടി പാഞ്ചാലി
തഞ്ചവും താളവും നോക്കിയൊരുനാൾ
കെട്ടാൻ വരുമെടി പാഞ്ചാലി….(2)