ഗൾഫ് എയർ വിമാന സർവീസുകളിൽ യാത്രക്കാർക്ക് തിരിച്ചടി. കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവ് ഗണ്യമായി കുറച്ചു. ഈ പുതിയ നിയമം ഒക്ടോബർ 27 മുതൽ നടപ്പിൽ വരും.

23+ 23 കിലോ ലഗേജ് അനുവദിച്ചിരുന്ന എക്കണോമി ക്ലാസിലാണ് വലിയ മാറ്റങ്ങൾ വരുത്തിയത്. എക്കണോമി ക്ലാസ് ലൈറ്റ് വിഭാഗത്തിൽ കൊണ്ടുപോകാവുന്ന ലഗേജ് 25 കിലോ മാത്രമാക്കി. എക്കണോമി ക്ലാസ് സ്മാർട്ട് വിഭാഗത്തിൽ 30 കിലോയും ഫ്ലെക്സ് വിഭാഗത്തിൽ 35 കിലോയുമാക്കി. നിശ്ചിത തൂക്കത്തിനുള്ളിൽ പരമാവധി അഞ്ചു ബാഗേജുകളാക്കി വരെ ലഗേജ് കൊണ്ടുപോകമെങ്കിലും ഒരു ബാഗേജ് 32 കിലോയിൽ കൂടാൻ പാടില്ല. എക്കണോമി ക്ലാസ് ഹാൻഡ് ബാഗേജ് ആറു കിലോ തന്നെയായിരിക്കും. 

32+32 കിലോ ലഗേജ് അനുവദിച്ചിരുന്ന ബിസിനസ്സ് ക്ലാസ്സിൽ ഇനി സ്മാർട്ട് വിഭാഗത്തിൽ 40 കിലോയും ഫ്ലെക്സ് വിഭാഗത്തിൽ 50 കിലോയുമായി മാറും. ഹാൻഡ് ബാഗേജ് നിലവിലുള്ള ഒമ്പത് കിലോ തന്നെയായി തുടരും.

By ivayana