വഴിയിൽ പൊട്ടിവീണു
സ്വപ്നങ്ങൾ
ചിന്നിച്ചിതറിപ്പോയി
മോഹങ്ങൾ
കരളിൽ കരിഞ്ഞുങ്ങി
സങ്കൽപ്പങ്ങൾ
വറ്റിവരണ്ടൃ പോയി
കണ്ണീർത്തടാകങ്ങൾ
പിന്നിൽ നീണ്ടു പോയി
നടവഴികൾ
മുന്നിൽ കാണാതായി
ചുമടുതാങ്ങികൾ
അകലേക്കു പറന്നുപോയ്
കാറ്റലകൾ
അറിയുകയായ് ഞാനെന്റെ
ഹൃദയതാളങ്ങൾ
മൊഴിയൊന്നു കേട്ടു ഞാൻ
ശൂന്യതയിൽ
മൗനം വീണുടയുന്ന
നിഗൂഢതയിൽ
ഇനിയില്പ നേരം മാത്രം
നിനക്കായ്
ഇവിടെയീ യാത്രയും
തീരുകയായ്
ഒരുനിമിഷം കൺമുന്നിൽ
തെളിഞ്ഞു വന്നു
ഒരു നിമിഷം അതുമെല്ലെ
അടുത്തു വന്നു
ഇരുകൈകൾ നീട്ടി കെട്ടി–
പ്പുണർന്നപോലെ
ഇടനെഞ്ചിൽ ചൂടാറി-
ത്തണുത്ത പോലെ
കണ്ടു ഞാൻ കൺമുമ്പിൽ
കറുത്ത സൂര്യൻ
കേട്ടു ഞാൻ കാതുകളിൽ
അട്ടഹാസം
അറിഞ്ഞു ഞാനകലുന്ന
പ്രാണശ്വാസം
അവിടെയെനിക്കെന്നെ
നഷ്ടമായ സത്യം.

മോഹനൻ താഴത്തേതിൽ

By ivayana