ജനാധിപതൃത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ ബോധത്തെ നെയ്തെടുത്ത രാഷ്ട്രീയ ആശയങ്ങളോട് കടപ്പെട്ടാണ് നാം ഈ വിഷയത്തെ നോക്കിക്കാണുക. കാരണം മൂലധന വിരുദ്ധമായ ഒരു political paradigm ല്‍ മാത്രമേ നമുക്കീ വിഷയം കാണാന്‍ കഴിയൂ. അല്ലെങ്കില്‍ social hierarchy യുമായി ബന്ധപ്പെട്ട്. അല്ലാതെ ഒരു choice നമ്മുടെ മുന്നില്‍ ജനാധിപതൃത്തെക്കുറിച്ച് രാഷ്ട്രീയമായില്ല. ഈ ബോധത്തില്‍ നിന്ന് വിമുക്തമാകാന്‍ കഴിയുക എന്നതാണ് ഈ കാലത്തെ നമ്മുടെ അന്വേഷണ പഠനങ്ങളുടെ പ്രസക്തി.
ജനാധിപതൃം ഒരു രാഷ്ട്രീയ വിഷയം മാത്രമാണന്ന ധാരണ അരക്കിട്ടുറപ്പിച്ചത് ആധുനീകതയാണ്. മനുഷൃ സമൂഹങ്ങളുടെ ജനാധിപതൃവിഷയങ്ങള്‍ രാഷ്‌ട്രീയമായാണ് കെെകാരൃം ചെയ്യേണ്ടത് എന്നത് ഒരു ആധുനീകതയിലെ ബോധമായിരുന്നതിനാലാണ് ഇപ്രകാരം സംഭവിച്ചു പോയത്.
എല്ലാ ഭരണകൂട , അധികാര വൃവസ്ഥയ്ക്കും പുറത്താണ് ജനാധിപതൃം എന്ന് തിരിച്ചറിയുന്ന ഈ കാലത്താണ് സുക്കര്‍ ബര്‍ഗ് bro യുടെ പ്രസക്തി.
Joseph E Stiglitz എന്ന ആള്‍ മുതലാളിത്ത സാമ്പത്തീക ശാസ്ത്രജ്ഞരിലെ ഏറ്റവും സ്വീകാരൃനായ വൃക്തിയാണ്. ഇവരുടെയൊക്കെ സിദ്ധാന്തങ്ങള്‍ക്ക് അപ്പുറത്തേക്ക് നടന്നു കൊണ്ടാണ് ലോകത്തിലെ വലതുപക്ഷ രാഷ്ട്രീയ അധികാരങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് .
നമ്മുടെ വിഷയം ഇതാണ് ഈ വലതു രാഷ്ട്രീയത്തിനുള്ളിലൂടെയാണ് infermation technology വികസിച്ചത്. അതിന്‍റെ സാദ്ധൃതയാണ് സുക്കര്‍ ബര്‍ഗ് fb യിലൂടെ തുറന്നു തന്നത്.
അതായത് ഔദൃോഗീക മീഡീയ അധികാരത്തെ ചോദൃം ചെയ്തുകൊണ്ട് ഓരോ വൃക്തിക്കും അവരുടെ മുഖവും ആശയങ്ങളും അവതരിപ്പിക്കാനുള്ള ഒരു space ഉം മീഡിയയും തുറന്നു തന്നത് capitalist economy തന്നെയാണ്.
ഇന്ന് social media യയുടെ സ്വാധീനം ഭരണകൂടത്തെപ്പോലും പിടിച്ചുകുലുക്കുന്ന തരത്തില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്ന. ഏത് സാമ്പത്തീക രാഷ്ട്രീയ വൃവസ്ഥയിലും ജനാധിപതൃം പരിണമിക്കുന്നത് ഇപ്രകാരമൊക്കെയാണ് എന്നത് തിരിച്ചറിയുക അതാണ് കാലീകമായ പ്രസക്ത വിഷയം .

ബാബു ബാബു

By ivayana

Leave a Reply

Your email address will not be published. Required fields are marked *