ഇന്നു വസന്തം വിരുന്നു വന്നു
ഇളംമഞ്ഞു തൂകി ചിരിച്ചു വന്നു
നിന്റെ മുഖത്തേയ്ക്കൊഴുകി വന്നു
നീരജം പോലെ നിറഞ്ഞുനിന്നു
അങ്ങനെതന്നെയവിടെ നിന്നു
നിന്നെ പ്രണയിയ്ക്കുന്നെന്ന പോലെ !
ചിന്തകൾ സിന്ദൂരം തൂകിടുന്നൊ
ചെന്താമരപ്പൂങ്കവിളുകളിൽ !
മന്ദാരപ്പൂമഴ പെയ്തിടുന്നു
ചന്ദനഗന്ധം പരന്നിടുന്നു
ചെമ്മാനകാന്തി പടർന്നിടുന്നൊ !
ചെങ്കതിരോൻ വന്നുദിച്ചിടുന്നൊ !
ചന്ദനത്തെന്നലുലാത്തിടുന്നൊ !
ചന്ദ്രിക മെല്ലെ ചിരിച്ചു നിന്നൊ !
പാലൊളിപ്പൂനിലാവെത്തിടുന്നൊ !
പാലപ്പൂഗന്ധം പടർന്നിടുന്നൊ !
വർണ്ണവിപഞ്ചിക തന്നെ പാടി !
വർണ്ണരേണുക്കളിളകിയാടി !
മാനത്തു മാരിവിൽ പൂത്തുനിന്നു !
ചേലൊത്ത പൂരം നിറഞ്ഞു വാനിൽ !
ഇന്നു വസന്തം വിരുന്നു വന്നു
നിന്നിൽ വന്നങ്ങനൊതുങ്ങിനിന്നു !

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *