സുഹൃത്തിന്‍റെ ഓഫീസിലെ മുദീര്‍ ഒരു കുവൈത്തിയാണ്.. അറബി മാത്രമേ അറിയൂ. മുടിഞ്ഞ സംശയാലു. ആരെങ്കിലും ലീവിന് അപേക്ഷിച്ചാല്‍ അതിന്‍റെ പിന്നിലെ എല്ലാ കുണ്ടാമണ്ടി ചരിത്രങ്ങളും ചോദിച്ചറിയും പുള്ളി. മാത്രമല്ല, പറഞ്ഞു മുഴുമിപ്പിക്കാന്‍ സമ്മതിക്കില്ല, ഇടക്ക് കേറി ആവശ്യമില്ലാത്ത ചോദ്യം ചോദിച്ചു മനുഷ്യനെ വട്ടു പിടിപ്പിക്കും.നമ്മുടെ സുഹൃത്ത് എല്ലാ ഓണത്തിനും പത്ത് ദിവസം ലീവെടുക്കും. ഈ ഓണത്തിനും അവന്‍ അപേക്ഷിച്ചപ്പോള്‍ കുവൈത്തി അവനെ വിളിച്ചു ചോദിച്ചു :”യാ ഹബീബി…ഹാദാ ശുനു “ഒനം”..”സാര്‍ മൂ ‘ഒനം’ ഹാദാ .. ‘ഓണം'”‘മൂ മുശ്കില ശുന് ഹാദാ.. (അതെന്താ)’ഇവന്‍ അറിയാവുന്ന അറബിയില്‍ വിശദീകരിച്ചു:ഹാദാ ഫീ വാഹദു കധീം ഷെയ്ഖ് കേരള മൌജൂദ്….ബാദേന്‍ ഫീ വാഹദ് ഹറാമി ഈജി….. ഹുവ ഫീ അല്‍ അസൂയ, ബാദേന്‍ അല്‍ വാമനന്‍ ഈജി കുല്ലു ചവിട്ടി താഴ്തീഹാ….!! (അത് ഞങ്ങള്‍ടെ കേരളത്തില്‍ ഒരു നല്ല രാജാവ് ഉണ്ടായിരുന്നു..മാവേലി ..അദ്ദേഹത്തിന്‍റെ നല്ല ഭരണം കണ്ടു അസൂയപ്പെട്ടു വാമനന്‍ എന്നൊരുത്തന്‍ വന്നു .അദ്ദേഹത്തെ മൊത്തം ചവിട്ടി ത്താഴ്ത്തി.)’ശുനൂ.. ” ഇന്നാ ലില്ലാഹ് …വെന്‍ വക്ത് സിബാഹ, ബില്‍ ബഹര്‍..?? (..കടല്‍ തീരത്ത് നീന്തുമ്പോള്‍ ആണോ ചവിട്ടിത്താഴ്ത്തിയത്??)’നോ സര്‍ ഹുവ സ്റ്റാന്‍റു ബറ ഗിദ്ദാം ബയ്ത് …ബാദേന്‍ ഹുവ ഈജി!(ഹേയ് അല്ലാ പുള്ളി വീടിന്‍റെ പുറത്തു നില്‍ക്കുമ്പോഴാണ്.)ആശാന് ശുനൂ?? (എന്തിന്???)ഹാദാ ഹറാമി സുആല്‍ തലാത്ത അല്‍ ‘അടി മണ്ണ്‍’ …യാനി ആര്‍ദ്(ആ ഹറാമി മൂന്ന്‍ അടി മണ്ണ് ചോദിച്ചു …)’ശുന് ഹാദാ മാഫെലി ഇസ്തകുല്‍ റിയല്‍ എസ്റ്റെറ്റ്….!!(അതെന്താ മാവേലിക്ക് റിയാല്‍ എസ്റ്റേറ്റ് ആയിരുന്നോ..??)(ആത്മഗതം ****പോടാ….ക()(&)(&**** )അതെ. സര്‍..അപ്പോ കച്ചോടം പൊട്ടി നില്‍ക്കുവായിരുന്നു …കൊടുക്കാന്‍ കഴിഞ്ഞില്ല ആ ദേഷ്യത്തിന് ചവിട്ടി ത്താഴ്ത്തി…സാര്‍ എന്‍റെ ലീവ് …പ്ലീസ്..!!കുവൈത്തി അവസാനിപ്പിക്കുന്നില്ല…”.ലാ.വള്ളാ .കേരള നഫര്‍ സൈന്‍… മിന്‍ ഹാദാ ഹറാമി ..അക്കീദ് മജ്നൂന്‍..മാ ഇമ്സക് ശ്വര്‍ത്ത ഹുവ….!(ഏതാണ് ആ തെമ്മാടി .കേരള നല്ല ആള്‍ക്കാര്‍ ആണ് .അവന്‍ ഒരു പ്രാന്തനാവും..അവനെ പോലീസ് പിടിച്ചില്ലേ ….)****ദൈവമേ ഈ മറുതായോടു എങ്ങനെ പറഞ്ഞു മനസ്സിലാക്കും..****”ലാ മാ യക്ദര്‍ ഇമ്സക് ശ്വര്‍ത്ത..(അവനെ പോലീസിനു പിടിക്കാന്‍ കിട്ടിയില്ല….സാര്‍ എന്‍റെ ലീവ്…)”ലേഷ് മാ യഖ്ദര്‍ ..” (അതെന്താ പിടിക്കാന്‍ പറ്റാഞ്ഞേ…..??)(ദൈവമേ …ഈ തെണ്ടിയെ ഞാനിന്നു കൊല്ലും)ഹുവ നഫര്‍ ക്വട്ടേഷന്‍ വാമനന്‍ ..ബാദേന്‍ ഫീ സയ്യാറ ..ഇംശീ സുറ..!(അയാള്‍ ക്വട്ടേഷന്‍ വാമനന്‍ ആയിരുന്നു ..കാര്യം കഴിഞ്ഞു വണ്ടീ കേറി പാഞ്ഞു..)”ഹാദ സയ്യാറ ശുനൂ ..ടൂര്‍ ടൂര്‍ ..അംബാസഡര്‍ ….” (അവന്‍റെ വണ്ടി ഏതാ അംബാസഡര്‍ ആയിരുന്നോ?)***ആ പിന്നെ വാമനന്‍ അംബാസഡറില്‍ അല്ലെ വന്നെ ..ഒന്ന് അവസാനിപ്പിക്കെടാ മത്തങ്ങാ തലയാ .****ലാ ഹുവാ ഫീ ടൂര്‍ ടൂര്‍ ബൈക്ക് യമഹ 100 !! (അതെ അവന് ടൂര്‍ ടൂര്‍ യമഹ 100 ബൈക്ക് ഉണ്ടായിരുന്നു….)കുവൈത്തി വിടുന്നില്ല :ലാ വള്ള..ബാദേന്‍ മാഫേലി വെന്‍ അല്‍ഹീന്‍ …(യാ റബ്ബി .. ആട്ടെ മാഫെലി ഇപ്പോ എവിടെ???)**ഞാനീ േഡഷ് മോനെ തല്ലും** .. ദേഷ്യം കടിച്ചമര്‍ത്തി അവന്‍ പറഞ്ഞു ..മാവേലി അല്‍ഹീന്‍ മൌജൂദ് …****ദൈവമേ എന്താണ് പാതാളത്തിനു അറബിയില്‍ പറയാ *** മൌജൂദ് മകാന്‍ താനി അല്‍ പാതാളം …(മാവേലി ഇപ്പോള്‍ പാതാളത്തില്‍ ആണ് ..)”അല്‍ഹംദുലില്ലാഹ് ..മൂ മവ്ത്ത് … (പടച്ചവനു സ്തുതി മരിച്ചില്ല അല്ലെ..!”)”ഇല്ല ….”സൈന്‍ ..ആശാന്‍ ലേഷ് അന്ത ആഖ്ത് ഇജാസഅശ്റ യവും??( കൊള്ളാം ..അതിനെന്തിനാ നീ പത്ത് ദിവസം ലീവേടുക്കണേ..??)ദേ കെടക്കണ് …ചട്ടീം കലോം…സാര്‍ അദ്ദേഹം പത്ത് ദിവസം പാതാളത്തില്‍ നിന്ന് വരും അപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാ കേരളക്കാര്‍ക്ക് സന്താഷ ദിനങ്ങള്‍ ആണ് …പെരുന്നാളിന്റെ അതെ പോലെ ..”ആ അങ്ങിനെ …നല്ലത് … മാവേലി പെരുന്നാളിന് പത്ത് ദിവസം വരുന്നതിനു കുഴപ്പം ഒന്നും ഇല്ല .. അതിനു നീയെന്തിനാ ഇതേ പേരും പറഞ്ഞു കഴിഞ്ഞ കൊല്ലം പത്തു ദിവസം ലീവേടുത്തെ..??(ദൈവമേ കുടുങ്ങി).സര്‍ മാവേലി അദ്ദേഹം കഴിഞ്ഞ കൊല്ലവും പെരുന്നാളിന് പത്ത് ദിവസം വന്നിരുന്നു..”കഴിഞ്ഞ കൊല്ലവും പത്ത് ദിവസം വന്നു നിന്നിട്ട് മാവേലി വീണ്ടും പാതാളത്തെക്ക് തിരിച്ചു പോയോ ..??””.. അതെ അദ്ദേഹം വീണ്ടും തിരിച്ചു പോയി…” (*****നിന്‍റെ &^%&^&^കെട്ടിക്കാന്‍****)ലേഷ് ഹുവ റോഹ് ഇര്‍ജ, റോഹ് ഇര്‍ജ, ബില്‍ വിസ സിയാറ ആളത്തൂല്‍ ….ഖല്ലീ സവി അക്കാമ മറ വാഹദ് ..സനതെയ്ന്‍ ഖലാസ് …ഫീ ശെയ്യ് മുഷ്കില്‍ ബില്‍ മെഡിക്കല്‍ ..??? (എന്തിനാ മാവേലി ഇങ്ങനെ എപ്പഴും എപ്പഴും .. പത്ത് ദിവസത്തിനു വിസിറ്റിം വിസക്ക് വന്നു പോകുന്നത് …അവിടെ രണ്ടു വര്‍ഷത്തേക്ക് അക്കാമ അടിച്ചു നിന്നൂടെ …. മെഡിക്കലില്‍ വല്ല കുഴപ്പോം ഉണ്ടോ???? .(*&*(**((*^()മോനെ…പിന്നെ മാവേലിക്ക് മഞ്ഞപ്പിത്തല്ലേ..മെഡിക്കല്‍ പൊട്ടാന്‍ ..!!!***)സുഹൃത്ത് ദേഷ്യം സഹിക്കാന്‍ പറ്റാതെ, ആ അപ്ളിക്കേhഷന്‍ തിരിച്ചു വാങ്ങി കീറി ഉണ്ടയാക്കി കടിച്ചു വിഴുങ്ങി, നാല് തെറിയും പറഞ്ഞു സ്ഥലം വിട്ടു (അജഞാതനാമാവ്)