ചന്തത്തിൽ
വെട്ടി തെളിച്ചില്ല മുറ്റവും
എന്തുട്ടാ മാവേലി
ഓണം വന്നോ ?
കോടിയെടുത്തീല
പൂക്കളം തീർത്തീല
എന്നിട്ടും മാവേലി
ഓണം വന്നോ?
തുമ്പ പറിച്ചീല
ചാണകം മെഴുകീല
എന്നിട്ടും മാവേലി
ഓണം വന്നോ?
അർപ്പോ വിളിച്ചീല
ഓണത്തപ്പനും വെച്ചീല
എന്നിട്ടും മാവേലി
ഓണം വന്നോ?
കുങ്കുമം തൊട്ടീല
കരിവള വാങ്ങീല
എന്നിട്ടും മാവേലി
ഓണം വന്നോ ?
കുമ്മി അടിച്ചീല
കൂട്ടരും പാടീല
എന്നിട്ടും മാവേലി
ഓണം വന്നോ?
കുമ്പളം നട്ടീല
ചേന പറിച്ചീല
എന്നിട്ടും മാവേലി
ഓണം വന്നോ?
ആന നിരന്നീല
തൃക്കാക്കര അപ്പനേം
കണ്ടില്ല എന്നിട്ടും
മാവേലി ഓണം വന്നോ?
തുമ്പി കളിച്ചീല
പൂങ്കുല ഏന്തീല
എന്നിട്ടും മാവേലി
ഓണം വന്നോ.?
Lisha Jayalal ✍️