ദേവുവിനെ കാണാനില്ലല്ലോ .. എവിടെപ്പോയി.. ഞാൻ വരുമ്പോൾ കാപ്പിയുമായി പൂമുഖത്ത് നിൽക്കുന്നതാണല്ലോ.

എവിടെപ്പോയി? ഒളിച്ചോടിയെങ്ങാനും പോയോ? ശ്ശെ .. അവൾ അങ്ങനെ എന്നെ സുഖിക്കാൻ വിടുന്നവളല്ല.

♫ദേവുവിനെ കണ്ടില്ലല്ലാഎന്റെ സഖി വന്നില്ലല്ലാകണ്ടവരൊണ്ടാ ഒണ്ടാ ഒണ്ടാ ഒണ്ടാ… 🎵അവൾ റൂമിലുണ്ടെന്ന് തോന്നുന്നു. സന്ധ്യാസമയത്ത് അവൾ കിടന്നുറങ്ങാറില്ലല്ലോ .. ഇന്നെന്ത് പറ്റി.

വല്ല പനിയോ മറ്റോ ആണോ? എങ്കിൽ എന്റെ പത്ത് രണ്ടായിരം രൂപ തൊലഞ്ഞതു തന്നെ. ദൈവമേ ദേവുവിന് ഒരസുഖവും വരുത്തരുതേ..ങാ .. ദാ കെടക്കണ്. എന്തു പറ്റിയോ ആവോ?”എന്താ ദേവൂ… വല്ല പനിയോ മറ്റോ ആണോ..?””അതെ പനിയാണ് .. “എൻ്റമ്മേ പനിയാണെന്ന്! പേഴ്സിലാണെങ്കിൽ പൈസയുമില്ല!”പനിയാണെങ്കിൽ… എൻ്റമ്മേ!പനിയാണെങ്കിൽ..

ഒരുചുക്കുകാപ്പി ഇട്ടു കുടിച്ചാൽ മതി.. പനി പമ്പകടക്കും..””എന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോകാനുള്ള ഉദ്ദേശമില്ല അല്ലേ …!!”” ഒരു നിസാര പനി.. അതിനൊക്കെ എന്തിനാ ഹോസ്പിറ്റലിൽ പോകുന്നത് ..?നമ്മള് ഈ നിസാരപ്പെട്ട പനിയും തലവേദനയുമൊക്കെയുമായി ഹോസ്പിറ്റലിൽ പോയാൽ, സീരിയസ് അസുഖവുമായി വരുന്നവരെ പരിശോധിക്കാൻ ഡോക്ടർമാർക്ക് സമയം കിട്ടുമോ? ചിന്തിക്ക് ദേവൂ, ചിന്തിക്ക് .. “”പനി അത്ര നിസാരപ്പെട്ട അസുഖമാണോ? പനി പിടിച്ച് എത്ര പേരാ മരിച്ചത് ..?

പത്രമൊന്നും വായിക്കാറില്ലേ.. “”നിനക്ക് പനിയുണ്ടോന്ന് നെറ്റിയിൽ കൈവച്ച് ഒന്ന് നോക്കട്ടെ.. “”എന്നെ തൊട്ടു പോകരുത്..!””അതെന്ത്..?””എന്നോട് സ്നേഹമില്ലാത്തവര് എന്റെ ശരീരത്തിൽ തൊടണ്ട…!””നെറ്റിയിലല്ലേ ..””നെറ്റി ശരീരത്തിലല്ലേ ..””എന്നാലും എനിക്ക് സ്നേഹമില്ലാന്ന് നീ പറഞ്ഞ് കളഞ്ഞല്ലോടി.. “”എനിക്ക് പനിയൊന്നുമില്ല.പ്രകാശേട്ടന് എന്നോട് സ്നേഹമുണ്ടോ എന്ന് അറിയാൻ ഞാൻ വെറുതെ പരീക്ഷിച്ചതാ. അപ്പോ എനിക്ക് മനസിലായി പ്രകാശേട്ടന് എന്നോട് ഒരു സ്നേഹവുമില്ലാന്ന്.

ഞാനിന്ന് ചാരുവിന്റെ വീട്ടിൽ പോയിരുന്നു. ചാരുവിന് പനിയാണ്. ചാരുവിന്പനിയാണെന്നറിഞ്ഞപ്പോൾ ശ്യാമിന്റ ഒരു വെപ്രാളം ഒന്ന് കാണണമായിരുന്നു. പാവം തളർന്നു പോയി. ഹോസ്പിറ്റലിൽ പോകാൻ ശ്യാമ് ചാരുവിനെ നിർബന്ധിക്കുന്നത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി… അതാണ് സ്നേഹം.. “അപ്പോ അതാണ് കാര്യം! ആ ശ്യാമും ഭാര്യയും കൂടി വീട്ടിൽ വരുന്നവരുടെ മുന്നിൽ വച്ച് വല്യ പ്രേമജോടികളായി നടിക്കും.

അത് കണ്ട് വിശ്വസിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കാൻ കുറേ മന്ദബുദ്ധിപ്പെണ്ണുങ്ങളും.ദേവു ആവേശത്തോടെ തുടരുകയാണ്: ശ്യാം ചാരുവിന്റെ നെറ്റിയിൽ തുണി നനച്ചിട്ട് കൊടുക്കുന്നു, വിയർപ്പൊപ്പിക്കൊടുക്കുന്നു, കട്ടൻ ചായ ഇടുന്നു, ആഹാരം നിർബന്ധിച്ചു കഴിപ്പിക്കുന്നു.. ഒരമ്മ കുഞ്ഞിനെ നോക്കുന്നതു പോലാ ശ്യാം ചാരുവിനെ നോക്കുന്നത്. എന്തൊരു കെയറാ.. അങ്ങനെയൊരു ഭർത്താവുണ്ടെങ്കിൽ ഒരു പനി വരാൻ ഏതൊരു പെണ്ണും കൊതിച്ചു പോകും.

ശ്യാമ് ചാരുവിനോട് കാണിക്കുന്ന സ്നേഹം കണ്ട് സത്യത്തിൽ എനിക്കസൂയ തോന്നിപ്പോയി..”അവൻ ഭയങ്കര നടനാണ്. അവന്റെ അഭിനയം കണ്ട് നീ തെറ്റിദ്ധരിച്ചല്ലോ ദേവൂ ..””അഭിനയം പോലും.. പ്രകാശേട്ടന് ഭാര്യയോട് സ്നേഹമില്ലന്ന് മാത്രമല്ല ഭാര്യയെ സ്നേഹിക്കുന്നവരെ പറ്റി അപഖ്യാതി പറഞ്ഞ് നടക്കേം ചെയ്യും. നിങ്ങളുടെ മനസ് നിറച്ചും വിഷമാണ്. നിങ്ങളെപ്പോലുള്ള പുരുഷൻമാരാണ് സ്ത്രീകൾ ഇന്നനുഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്കും കാരണക്കാര്.സ്വന്തം കാര്യം സിന്ദാബാ.. സ്വന്തം കാര്യം നടക്കണം. മറ്റുള്ളവരുടെ കാര്യം എന്താ ഏതാ എന്ന് അറിയണ്ട.

സ്വാർത്ഥർ ..വിഷജീവികൾ..” ഇത്രേം പറഞ്ഞ് ദേവു നിന്ന് കിതച്ചു. പാവം! ഇത്രയും വലിയ ഡയലോഗ് പറയാനുള്ള ആരോഗ്യമൊന്നും പാവത്തിനില്ല! ഞാൻ മിണ്ടാതെ നിന്നു.ഭാര്യ വയലൻ്റാവുമ്പോ ഭർത്താവ് സൈലൻ്റാവണം. ദേവു തുടർന്നു:പ്രകാശേട്ടന് എന്തെങ്കിലും ഒരസുഖം വരുമ്പോ ഞാൻ പിറകെ നടക്കില്ലേ, എല്ലാ കാര്യങ്ങളും ചെയ്ത് തരില്ലേ, ഉറക്കമൊഴിഞ്ഞ് കാവലിരിക്കില്ലേ.പക്ഷേ എനിക്കൊരസുഖം വരുമ്പോ, ഒരു നല്ല വാക്ക്… ആശ്വസിപ്പിക്കാൻ ഒരു നല്ല വാക്ക് ..

അതെങ്കിലും പ്രകാശേട്ടൻ പറഞ്ഞിട്ടുണ്ടോ? ഭാര്യ വെറും വേലക്കാരി, അടിമ.. അല്ലേ? അടിമയെ ശുശ്രൂഷിക്കുന്നതും പരിചരിക്കുന്നതും കുറച്ചിലാ അല്ലേ..?”എന്റെ ദേവൂ, എനിക്ക് അഭിനയിക്കാൻ അറിയില്ല. നിന്നോടുള്ള എന്റെ സ്നേഹം അതെന്റെ മനസിലാണ്. മനസില് സ്നേഹമില്ലാത്തവരാണ് അഭിനയിച്ച് നടക്കുന്നത്, മറ്റുള്ളവരെ കാണിക്കാൻ ..””ഭാര്യയോട് സ്നേഹമില്ലാത്ത മിക്ക ഭർത്താക്കൻമാരുടേം സ്ഥിരം ഡയലോഗാണിത്. സ്നേഹം മനസിൽ സൂക്ഷിച്ച് വക്കുന്നത്എന്തിനാണ്?

ചാവുമ്പോൾ ശരീരത്തിനൊപ്പംകത്തിച്ചു കളയാനോ? സ്നേഹമുള്ളവർ അത് പ്രകടിപ്പിക്കും, ഇല്ലാത്തവർ മനസിൽ സ്നേഹമിരിപ്പുണ്ട് എന്ന് വെറുതേ പറഞ്ഞ് കൊണ്ടു നടക്കും…അല്ലാ.. അങ്ങനെയല്ലാ.. സത്യമായിട്ടും എന്റെ മനസിൽ സ്നേഹമുണ്ട്. അമ്മച്ചിയാണെ സത്യം ..സ്നേഹമുണ്ടായിട്ടാണോ എനിക്ക് പനിയാണെന്ന് പറഞ്ഞപ്പോൾ നിസാരമായി പ്രതികരിച്ചത്? എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകണമെന്ന് പ്രകാശേട്ടന് തോന്നിയോ?ചുക്കുകാപ്പി ഇട്ടു കുടിക്കാൻ. ..ഞാൻ ഇവിടെ കിടന്ന് ചാവണം. കട്ടിലൊഴിയുമ്പോൾ വേറൊരുത്തിയെ കൊണ്ടുവരണം,

അതല്ലേ മനസിലിരിപ്പ് .. മനസിലായി.. എല്ലാം മനസിലായി.. “”ദിദെന്ത് കൂത്ത് ..അതിന് നിനക്ക് പനിയില്ലല്ലോ .. “”പനിയുണ്ടായിരുന്നെങ്കിലും നിങ്ങളിങ്ങനെയൊക്കെ തന്നയേ പെരുമാറൂ.. അതെനിക്ക് ബോധ്യമായി.. ഇനി ഈ ബഡ്റൂമിൽ നമ്മളിലൊരാൾ മതി.സ്നേഹമില്ലാത്തവരോടൊപ്പം കിടക്കാൻ എനിക്ക് പേടിയാണ്.ഉറക്കത്തിൽ നിങ്ങളെന്നെയെങ്ങാനും കൊന്നാലോ.. “”എന്റെ ദൈവമേ എന്തൊരു പരീഷണമാണിത്.. ദേവൂ .. നീയെങ്ങോട്ട് പോകുന്നു..?””ഞാൻ അമ്മയുടെ റൂമിലേക്ക് പോകുന്നു. ഇന്നു മുതൽ ഞാനവിടാ കിടപ്പ്.. !

“ഇങ്ങനെയുള്ള അവസരങ്ങളിൽ പതിവായി കേൾക്കാറുള്ള ആ പ്രശസ്ത ഗാനം ഞാനുടനെ പ്ലേ ചെയ്തു.🎶ഊമ്പാവാ.. ആമ്പൽ ആമ്പൽ ..🎶* * * * * * * * * * * * * * *എടാ പ്രകാശാ .. എന്തൊക്കെയുണ്ട്.. എന്താടാ മുഖം വല്ലാതിരിക്കുന്നത് ..? ശ്യാമാണ്.പ്രേംനസീറാണെന്നാണ് ഭാവം! ഒരു പ്രണയനായകൻ വന്നിരിക്കുന്നു! എനിക്ക് കാൽപ്പാദത്തിൽ നിന്ന് ഒരു കൊലവെറി കേറി വന്നു.ഞാനലറി: എന്നെയൊരു കൊലയാളിയാക്കണ്ടെങ്കിൽ എന്റെ മുന്നിൽ നിന്നുപോ.ഞാൻപുകഞ്ഞുകൊണ്ടിരിക്കുന്നഒരഗ്നിപർവതമാണ്.പൊട്ടിത്തെറിച്ചാൽ നീയും നിന്റ ചാരുവുമൊക്കെ കത്തിച്ചാമ്പലായി പോകും..

വളവിലെ വിജയമ്മയുടെ വീട്ടിലെ പട്ടിയെപോലെ ഞാൻ നിന്ന് കുരച്ചു.’എന്തിനാടാ എന്റെ ഭാര്യയുടെ മുന്നിൽ വച്ച് നീയും നിന്റെ ഭാര്യയും കൂടെ ലൗസീൻ അഭിനയിക്കുന്നത്? നാണമുണ്ടോടാ നിനക്ക്? ലൗ സീനാത്രേ.. ലൗ സീൻ .നീ വലിയ നടനാണെങ്കിൽ സിനിമയിൽ പോയി അഭിനയിക്കണം, അല്ലാതെ എന്റെ ഭാര്യയുടെ മുന്നിൽ നിന്ന് അഭിനയിച്ച് എന്നെ കൊച്ചാക്കരുത്…!”’എടാ പ്രകാശാ ചാരുവിന് ഒരസുഖം വന്നപ്പോൾ ഞാനങ്ങനെയൊക്കെ ചെയ്തു, അത് മനസ്സിൽ സ്നേഹമുള്ളത് കൊണ്ട് തന്നെയാ.നിനക്കത് അഭിനയമായി തോന്നിയത്, നിനക്ക് നിന്റെ ഭാര്യയോട് സ്നേഹമില്ലാത്തതു കൊണ്ടാ.

നമുക്ക് വേണ്ടി ജീവിക്കുന്നവരല്ലേടാ അവര്, നമ്മുടെ പാതി, നമ്മുടെ ശക്തി, നമ്മുടെ താങ്ങ്, നമ്മുടെ ഏറ്റവും നല്ല സുഹൃത്ത്, സ്നേഹത്തോടെ ഒന്ന് പെരുമാറടാ, അവർ ചങ്ക് പറിച്ചു തരും. ഞാൻ എന്ന ഭാവം കളഞ്ഞ് നീ ഭാര്യയെ സ്നേഹിക്ക്.. “ഇത് കേട്ടപ്പോ എനിക്കൊരു കുറ്റബോധം:”എനിക്ക് ദേവുവിനോട് സ്നേഹമുണ്ട്, പക്ഷേ അത് പ്രകടിപ്പിക്കാൻ ഒരു ബുദ്ധിമുട്ട്. ഒരു ഫ്ലോകിട്ടുന്നില്ല…””ഞാൻ ചില പൊടികൈകൾ പറഞ്ഞ് തരാം. നീയതു പോലെ ചെയ്യുമോ?””ചെയ്യാം ശ്യാമേ.. ദേവുവിന്റെ പരാതിയും പിണക്കവും മാറ്റാൻ ഞാനെന്തുവേണോ ചെയ്യാം.. “ശ്യാം പറഞ്ഞ് തന്ന ടിപ്പുകളും മനസിലിട്ട് ഞാൻ വീട്ടിലേക്ക് നടന്നു.* * * * * * * * * * * *

ശ്യാം പറഞ്ഞത് പോലെ മുല്ലപ്പൂവൊക്കെ വാങ്ങിച്ചു.. പഴയ ഐഡിയയാണ്, പക്ഷേ എന്റെ ജീവിതത്തിൽ ഇത് ഒരു പുതുമയാണ്.. മുല്ലപ്പൂ ദേവുവിന്റെ തലയിൽ ചൂടിച്ചു കൊടുക്കണം.. എന്നിട്ട് അവളെ എടുത്ത് പൊക്കി ഒന്ന് വട്ടം കറക്കണം. പണ്ടത്തെ സിനിമയില് മോഹൻ ലാലൊക്കെ ചെയ്യുന്ന പോലെ.. അതില് ദേവു വീഴും എന്നാണ് ശ്യാം പറഞ്ഞത്.വീണാ മതിയാർന്നു.ദേവു ദാ ഇരിക്കണ്… അമ്മ കേറി വരാതിരുന്നാൽ മതിയായിരുന്നു. ‘ദേവുമോളേ…’ ഉം.. എന്താ ..?ഏട്ടനോട് പിണക്കമാണോ…?എന്നോട് മിണ്ടരുതെന്ന് പറഞ്ഞതല്ലേ..മോളോടല്ലാതെ പിന്നാരോടാ ഈ ഏട്ടൻ മിണ്ടുക..? ഏട്ടന് മോളല്ലാതെ പിന്നാരാ ഉള്ളത് .

നീ എന്നോട് മിണ്ടിയില്ലെങ്കിൽ എന്റെ ഹൃദയം പൊട്ടി പിളർന്നു പോകും..അതിന് ഹൃദയം ഉണ്ടോ?പമോളാ ഹൃദയമില്ലാത്തത് പോലെ സംസാരിക്കുന്നത് .. ഇനി എന്നോട് പിണങ്ങിയിരിക്കരുത്, ഞാൻ മോളെ ഹോസ്പിറ്റലിൽ കൊണ്ടു പോകാം.എന്തിന്?ഞാൻ ഹോസ്പിറ്റലിൽ കൊണ്ടു പോകാമെന്ന് പറയാത്തോണ്ടല്ലേ മോള് പിണങ്ങിയിരിക്കുന്നത് ..എനിക്ക് പനിയാണെന്ന് പറഞ്ഞപ്പോ സ്നേഹത്തോടെ പെരുമാറാത്തോണ്ടാ ഞാൻ പ്രകാശേട്ടനെ വെറുത്തുപോയത്..എനിക്കൊരു തെറ്റ് പറ്റിപ്പോയി.

ഞാനതിൽ പശ്ചാത്തപിക്കുന്നു. ഇനി മുതൽ ഞാൻ എന്റെ മോളെ സ്നേഹിക്കും, സ്നേഹം കൊണ്ട് മൂടും.ശ്യാംചാരുവിന് കൊടുക്കുന്ന സ്നേഹത്തിന്റെ നൂറിരട്ടി ഞാൻ മോൾക്ക് തരും..വാക്കാണോ..?വാക്ക് ..!വാക്ക് മാത്രം പോര പ്രവർത്തികൂടെ വേണം..പ്രവർത്തിയും ഉണ്ട്. ദാ മോൾക്ക് എന്താ കൊണ്ട് വന്നിരിക്കുന്നതെന്ന് നോക്ക്.. മുല്ലപ്പൂ. ഇത് ഞാൻ മുടിയിൽ ചൂടിച്ചോട്ടേ ..ഉം.. ചൂടിച്ചോ.ഇന്നാള് വലിയ റൊമാൻറിക് മൂഡിലാണല്ലോ.. ഇത് മാത്രമല്ല ഇനീം ഉണ്ട് പരിപാടികള്….അയ്യേ ഇതെന്താ ചെയ്യണത് .. വിട് പ്രകാശേട്ടാ..ഞാനെന്റെ മോളെ എടുത്ത് വട്ടം കറക്കാൻ പോവുകയാ.. ഞാൻ മോഹൻലാലാണ് മോഹൻലാൽ.. ഞാൻ അലറി.

ഞാൻ മോഹൻലാലിനെപ്പോലെ അവളെ എടുത്തുയർത്തി വട്ടം കറക്കി. പക്ഷേ ദേവുവിൻ്റെ വെയ്റ്റ് ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു. ബാലൻസ്തെറ്റി മോഹൻലാലും കാവ്യമാധവനും കൂടെ വലിയ ശബ്ദത്തോടെ താഴേക്ക് പതിച്ചു.ദാ കെടക്കണ് ചട്ടീം കലോം! എടുത്ത് വട്ടം കറക്കിയാൽ ദേവു വീഴും എന്ന് ശ്യാം പറഞ്ഞത് അച്ചട്ടായി. അവന് കരിനാക്കുണ്ടെന്ന് തോന്നുന്നു. ദേവു വീണു! പക്ഷേ അവൾ എൻ്റെ പുറത്തേക്കാണ് വീണത്. അതു കൊണ്ട് അവൾക്ക് വല്യ പരിക്കില്ല.അടിയിലായിപ്പോയഎൻ്റെ നടുകോ ..അതു തകർന്നുപോയി.തല ചുമരിലിടിച്ച് രണ്ട് കാതിലൂടെയും ചില പക്ഷികൾ പറന്നുപോയി… ഹോസ്പിറ്റലിൽ പോയേ പറ്റൂ.ഈ ഐഡിയ പറഞ്ഞ് തന്ന ശ്യാമിനെ ഇപ്പോ എൻ്റെ കൈയിൽ കിട്ടണം. ചവിട്ടികൂട്ടും ഞാൻ! അവൻ്റെയൊരു മുല്ലപ്പൂവും ഭാര്യേ എടുത്ത് വട്ടം കറക്കലും… !! 🗌ശിവൻ മണ്ണയം

By ivayana