🌷🌷🌷🌷🌷🌷🌷🌷🌷🌷
(ഒന്ന്)
എനിക്ക് ഹിമമഞ്ഞുരുകുന്ന
വേഗതയാണെന്ന് ഞാൻ നിന്നോട്
പറഞ്ഞിരുന്നു !
മുറുക്കി കെട്ടിയ താളം തെറ്റി അത് പുതിയ ഭ്രമണപഥങ്ങളെ –
തേടുന്നുണ്ട്?
നോക്കൂ നമ്മുടെ ഹൃദയവികാരങ്ങൾ എത്ര
വേഗത്തിലാണല്ലേ……….?
പറുദീസകളിലെ രാത്രീബാക്കികൾ –
ക്ക് പനിനീരിൻ്റെ സുഗന്ധം!
കമലേ…. മഞ്ഞിൻ്റെ പൂക്കൾക്കും
നിൻ്റെ ഗന്ധമാണെന്നാണോ?
നഗരസത്രങ്ങളിലെ അന്തിയുറ
ക്കങ്ങൾ…..?
ഒടുങ്ങാത്തതാണത് !!
(രണ്ട്)🌹
സഖേ…. എൻ്റെ എഴുത്തിൻ്റെ
അമരകോശം വായിക്കുവാൻ
നീയുണ്ടായിരിക്കണം?
കവിതയുടെ കനി വീണ മധുരം
നമ്മുടെ രതിപർവ്വങ്ങളിൽ
നീ നിറച്ചു വയ്ക്കണം!?
ചൂടുള്ള ഒരു തണുവ്?
ഇന്നലെ പൊഴിച്ചിട്ട മഞ്ഞിൻ്റെ
ആ പെരുമരം ഇന്ന്
കാണുന്നില്ലല്ലോ?
കടൽ മുറിച്ച പാതിയും കാണുന്നില്ല?
ഇലയനക്കങ്ങൾക്കിടയിൽ
ഗ്രീഷ്മത്തിൻ്റെ ചില വിരലനക്കങ്ങൾ !
(മൂന്ന്)🌹
വിഹ്വലതകൾ……..???
വിവർത്തനങ്ങൾ……..??
വിവശയായ ഒരുവൾ വിജനമായ
ചിന്തകൾക്ക് മുകളിൽ വിയർത്തു
കിടക്കുന്നു!
സമരസങ്ങളില്ലാത്ത സൗഹൃദങ്ങ
ളെന്തിന് സുഹൃത്തെ ?
കടൽ നനച്ച ഉടയാട ആകാശത്ത്
വിരിച്ചിട്ടിട്ടുണ്ട്!!!
ഭൂമിയിലെ പൂക്കൾക്കും
അതേ നിറം!
നിനക്ക് ശംഖുപുഷ്പങ്ങളെ പോലെ?
പ്രിയേ…. നിനക്കിത് നീലവാനത്തി-
ൻ്റെ നിഴലുകൾ തന്ന പ്രണയം?
(നാല്)🌹
ഭാഷയുടെ ഏതു നൂലുകൊണ്ടാണ്
നിന്നെ ഞാൻ ബന്ധിച്ചതെന്നറിയുമോ?
നമ്മളന്യോന്യം ഹൃദയമഴകളിൽ
നനഞ്ഞിരുന്നു!
ഹിമകണങ്ങളിൽ പോലും !?
പൂക്കൾ കൊണ്ടു മൂടി ഏത് –
കാറ്റിനാണ് നമ്മളിൽ രമിക്കാൻ
കഴിയാതെ കടന്നു പോയത് ?
ശിവമല്ലികൾ ചുവന്ന സായന്ത –
നത്തിൻ്റെ പാതിയും ആ കാറ്റുകൊണ്ട് തണുത്തിരുന്നു !
സഖേ….. ഞാനിപ്പോഴും ഒറ്റയ്ക്ക്?
(അഞ്ച്)🌹
നീർകാക്കകൾ നീർത്തെളിയിൽ
നിന്ന് മുങ്ങിയെടുത്തത് ഞാൻ
നിനക്ക് കരുതിയ നിശ്വാസങ്ങളിൽ
പാതിയായിരുന്നു!
ഈ പൂക്കളെ സമം പകുത്ത്
ഞാനിലയും നീയൊരു
മരവുമാവുക!!?
ആശകളുടെ രസക്കൂട്ടുകളിൽ
മുക്കി ചാലിച്ച് നമ്മൾ നീലത്തടാ –
കങ്ങൾ നീന്തി കടക്കണം !
ആടിയുലഞ്ഞ ആ ശീതക്കാറ്റ്
പോലും നമ്മുടെ രാത്രിമൂളലുകളെ
കേൾക്കാതിരിക്കില്ല ?
(ആറ്)🌹
ഇനി – എൻ്റെ നിറം നിൻ്റെ
നിഴലുകൾക്ക് മുകളിൽ
മൂടുമായിരിക്കും?
കാറ്റ് വീശി അത് തണുക്കുമായി –
രിക്കും?
ഒരു പെരുമഴ പെയ്യുമായിരിക്കും?
പേമാരിയിൽ മുങ്ങി നനഞ്ഞ്
ഞാനും നീയും മൺസൂണിൻ്റെ
തണുത്ത രാവുപകലുകൾ?!
ഇനിയെന്നാണ് അഴിഞ്ഞുലഞ്ഞ
വാർമുടിത്തുമ്പിനാൽ ഞാൻ
നിൻ്റെ സിരകളിലെ തീയണയ്ക്കുന്നത്?
(ഏഴ്)🌹
വസന്തത്തിൻ്റെ………… ആറാംരാവുകൾക്ക് ഇനി ഒരു
പുലരിയോളം ദൂരമുണ്ട്!
ശിശിരത്തിൻ്റെ ഏഴാംസിംഫണി –
കൾക്ക് ഇനിയൊരു സായന്ത –
നത്തോളം ദൂരമുണ്ട്!
ഇനി മഞ്ഞുരുക്കങ്ങൾ വേഗത്തിലാവട്ടെ!!
ചുംബനങ്ങൾക്കിടയിലേക്ക്
കടന്നു വന്ന കാറ്റ് കടൽതണുവു –
കളിൽ നിരന്നു കിടന്ന് പുലരി –
കളോട് ചിലത് പറയട്ടെ !?
പക്ഷെ…………?
നോക്കൂ സഖേ………
അവർ നമ്മുടെ പ്രണയം പങ്കിടാതെ
പറന്നു…… പറന്ന്……!!!???
🌷🌷🌷🌷🌷🌷🌷🌷
വർഷങ്ങൾക്കു മുമ്പ് തിരുവനന്ത
പുരത്ത് കൊച്ചുവേളി കടപ്പുറത്ത് വച്ച് ഞാനും ടീച്ചറും തമ്മിലുള്ള
സംഗമത്തിനിടയിൽ ഞാൻ ടീച്ചർ – ക്കെഴുതി നൽകിയ കവിത ! എൻ്റെ
പഴയ ഓർമ്മയുടെ ശേഖരങ്ങളിൽ
നിന്ന് കണ്ടെടുത്തത്!

ബാബുരാജ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *