ഹരിതഭരിത കേരളം
അഴകിതെത്ര മോഹനം
മലനിരകൾ ചേതോഹരം
പ്രകൃതിയെത്ര സുന്ദരം
തഴുകിയൊഴുകും പുഴകളും
തലയാട്ടിനിൽക്കും കേരവും
പൂത്തുലഞ്ഞു മരങ്ങളും
കണ്ണിനെത്ര സുഖകരം
തീരം മാടി വിളിക്കവേ
തിരകളോടിയണയുമ്പോൾ
കടപ്പുറത്തെക്കാറ്റിനിത്ര
നാണമെന്തേ തോന്നുവാൻ?
സസ്യശാമളകോമളം
വയലോലകളിൽ കതിരുകൾ
ഗ്രാമഭംഗി കാണുകിൽ മൂളും
നാടൻപാട്ടിൻ ശീലുകൾ
നേടിയെത്ര മേന്മകൾ
നാടിനെത്ര മാറ്റമായ്
നോക്കിനോക്കി നിൽക്കവേ
കേരളം വളർന്നതെത്രയോ !
നല്ല വസ്ത്രധാരണം
വൃത്തിയുള്ള ജീവിതം
പഠനമികവുതികഞ്ഞവർ
ആരോഗ്യത്തിൽ മികച്ചവർ
നാട്ടിതെങ്ങും മുന്നിലായ്
ലോകമെങ്ങും കേളികേട്ടതായ്
ഭാഗ്യമെന്റെ കേരളം
ഭാസുരമിവിടെ ജീവിതം
കുറവുകൾ കുറച്ചുനാം
കുതിക്കണം പുതുയുഗത്തിനായ്
മനസ് നിറയെ മലയാളത്തിൻ
തനിമ ചേർത്തു വെക്കണം
കേരളത്തിൽ പിറന്നു നാം
കേമമോടെപറയണം
കേരവൃക്ഷമെന്ന പോൽ
തലയുയർത്തി നിൽക്കണം
ഹരിതഭരിത കേരളം
വർണ്ണനകൾക്കതീതമേ
വാഴ്ത്തുക പുകഴ്ത്തുക
നന്മനിറഞ്ഞ മണ്ണിനെ……

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *