ചിത്രശലഭത്തിൻ മേലേ,യമ്മേ
ചിത്രം വരച്ചതിതാരോ?
എത്ര വിചിത്രമീ ചിത്രം ചേലിൽ
ചേർത്തുവെച്ചതുമിതാരോ?
ഈശ്വരചിത്തമാണുണ്ണീ മന്നിൽ
ഈചിത്രമൊക്കെയും നെയ്തു
നശ്വരമാകുമീ ഭൂവിൽ , പക്ഷേ
നശ്വരമല്ലതിൻ പ്രാണൻ.
തത്തിക്കളിക്കുന്നതെന്തേ, ഭൃംഗം
മുത്തിപ്പറയുവതെന്തേ?
മൊത്തിക്കുടിക്കുന്ന പോലെ മത്തിൽ
കുത്തിയിരിക്കുന്നതെന്തേ?
മകാന്ദമൂറ്റിക്കുടിക്കാൻ, ഉണ്ണീ
മത്സരമാണവർക്കെല്ലാം
മാനത്തെ മാതേവനുണ്ണും മദ്യം
സ്നേഹമാണെന്നവൻ ചൊല്ലൂ.
മകാന്ദം പൂവിനായുള്ളിൽ നിറ-
ച്ചാനന്ദം നൽകുവതാരോ?
തുള്ളികൾക്കുള്ളിലാ താരിൽ സ്വാദിൻ
കള്ളുചേർത്തതുമിതാര്?
ഈശ്വര ചിന്തയാണുണ്ണീ പൂവിൽ
ആശിച്ചയുല്ലാസം നൽകി
തേനൂറും മാധുര്യം നൽകി,യീശൻ
മേനിയിൽ പ്രാണനും നൽകി.

By ivayana

Leave a Reply

Your email address will not be published. Required fields are marked *