ശ്യൂന്യമായൊരിടം തേടി അർജുനൻ യാത്രയായി. ഇന്നലെ വരെ തിരക്കോട് തിരക്കായിരുന്നു. പഠിച്ചിറങ്ങിയതിൽ പിന്നെ തിരക്കൊഴിഞ്ഞൊരിടം തേടേണ്ടി വന്നിട്ടില്ല. ജനറൽ മെഡിസിനിൽ, md. നേടിയതിനു ശേഷം പൂക്കോയതങ്ങൾ ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചിട്ട് ഇന്ന് ഏകദേശം ഇരുപത് കൊല്ലത്തോളം ആയിട്ടുണ്ടാവും. ആദ്യമായി ആ ആശുപത്രിയിൽ ചെല്ലുമ്പോൾ ഡോക്ടർ എബ്രഹാം സർ ന്റെ കൂടെയാണ് തുടങ്ങിയത്. തിരക്കിനിടയിൽ ഒരിക്കൽ പോലും ജീവിതത്തെക്കുറിച്ചാലോചിട്ടില്ല. പലവട്ടം അമ്മ ആലോചിച്ചപ്പോഴൊക്കെ, നോക്കട്ടെ എന്നൊ പിന്നീടാവട്ടെ എന്നോ പറഞ്ഞൊഴിയുകയായിരുന്നു. കൂടെ പ്രവർത്തിച്ചിരുന്ന നേഴ്സ് അഭിരാമിയോട് മനസ്സ് തുറന്നപ്പോൾ, അവൾ വീട്ടിലെ പ്രാര ബ്ദക്കെട്ടുകൾ അഴിച്ചിട്ടു. അത് ചികഞ്ഞുപോയപ്പോഴൊക്കെ അതൊരിക്കലും കൂട്ടിക്കെട്ടാനാവില്ലെന്നറിഞ്ഞു.

പിന്നെപ്പോഴോ അമ്മയുടെ മരണശേഷം, അച്ഛൻ തിരക്കിയപ്പോൾ പറഞ്ഞു , മധ്യവസ്കനായിരിക്കുന്ന എനിക്കാര് പെണ്ണ് തരും അച്ഛാ.. ! എങ്കിലും നമുക്ക് തിരക്കാം എന്നച്ചൻ പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ല. നാലുപേർക്കൊപ്പം വിവാഹം നിശ്ചയിച്ചിട്ടും ജീവിക്കാൻ കഴിയാതെ പോയ സുഭദ്രയെ അച്ഛൻ കണ്ടെത്തിയപ്പോൾ, എതിർത്തതുമില്ല.
വളരെ തിരക്കിട്ട അപ്പോത്തിക്കരി ജീവിതത്തിനിടയിൽ സുഭദ്ര വെറും കാഴ്ചക്കാരിയായിരുന്നു. താൻ ആഗ്രഹിച്ചിരുന്നവൾ നേഴ്സ്, കൊറോണയിൽ തളന്നുവീണ്, മരണത്തിൽ ഊളിയിട്ടുപോയപ്പോഴാണ്, സുഭദ്രയോടൊപ്പമുള്ള ജീവിതത്തെ കുറിച് അർജുനന് ഒരു വീണ്ടുവിചാരമുണ്ടായത്. അപ്പോഴാണ്, തന്നിലലിഞ്ഞു ചേർന്ന വൈറസ് തനിക്ക്
ഏകാന്ത ജീവിതം ശുപാർശ ചെയ്യപ്പെട്ടത്. അപ്പോഴാണ്, സുഭദ്രയെ കൂട്ടാതെ,
അർജുൻ ശ്യൂന്യമായൊരിടം തേടി യാത്രയായത്.

By ivayana