പാലക്കാട് വടക്കഞ്ചേരിയില്‍ നിര്യാതനായ വാക്കോട് തൈമറ്റത്തില്‍ ടി.എം. ജേക്കബിന്റെ, 98, (നാകപ്പുഴ കാക്കനാട് കുടുംബയോഗം) സംസ്‌കാരംഓഗസ്റ്റ് 29 ശനിയാഴ്ച നടത്തും.രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണി വരെ സ്വവസതിയില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ വസതിയില്‍ ആരംഭിച്ച്വടക്കഞ്ചേരി ലൂര്‍ദ് മാതാ ഫെറോന പള്ളിയില്‍ സംസ്‌കാരം നടത്തും.ഇന്ത്യാ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം ഉള്‍പ്പടെ എട്ടു മക്കളുണ്ട്.  

By ivayana