പേക്കിനാക്കളുടെ
തീവണ്ടി
പാളം തെറ്റിയതും
അവളൊരു ഞെട്ടലായി,
ഉച്ചത്തിലൊരു നിലവിളിയായി,
കിതപ്പുകളായി,
വിയർപ്പായി.
മെത്തയിൽ
കാൽമുട്ടുകൾക്കിടയിൽ
ഒട്ടകപ്പക്ഷിയായി
തലപൂഴ്ത്തി
കുത്തിയിരുന്നതും
മേശപ്പുറത്തിരുന്ന
ടൈം പീസ്
ഭർത്താവിന്റെ
സ്വരത്തിൽ അലറി :
”എണീക്കടീ”.
ദൂരങ്ങളിലെ
ഭർത്താവ്
ടൈം പീസായി
മേശപ്പുറത്തിരുന്നലറിയതും
അവൾ സ്വിച്ചിട്ടതുപോൽ
താഴോട്ട് ചാടി.
ഒരു പാൽപ്പുഞ്ചിരിയായി
എൽ.ഈ.ഡി ചിരിക്കുന്നു.
ആരാണെന്റെ
ഇരുട്ടിനെ
പുറത്താക്കിയത്?
പുറത്ത് നിന്ന്
പുലർച്ചയുടെ
കോഴി കൂവൽ.
അടുക്കള
വിളിച്ചു ഉറക്കെ….

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *