രചന : ഉണ്ണികൃഷ്ണൻ നാരായണൻ ✍
സംവത്സരസഹസ്രംമേൽ
ശതകാഷ്ടംപരംവനേ
ദിവംപുണ്യപ്രതിഷ്ഠിതം
വെട്ടുകുന്നത്തുകാവഹോ!
പരംബ്രഹ്മസ്വരൂപിണീ –
പ്രിയംഭാവപ്രകാശമാം
കാളിക!കുട്ടനല്ലൂരു-
മൂത്തേടത്തിഷ്ടമൂർത്തിയായ്
ചെറുകുന്നിൻപുറംപോലാം
വനമില്ലത്തെവസ്തുവിൽ
വേദവൈദ്യാധികംയോഗ
ധ്യാനഭാവാൽദ്വിജോത്തമൻ
ബഹുധാവിഹരിച്ചീടും
പതിവിൽഗൂഢമാമേതോ
ഔഷധീമൂലവർഗ്ഗവും
തിരഞ്ഞക്ഷീണകൗതുകം
ചികയുംനേരമത്ഭുതം
സമൂലംവരവല്ലികൾ
മൂടിക്കിടന്നതാംശിലാ-
ഖണ്ഡമൊന്നങ്ങിളക്കവെ
മിന്നുംമട്ടന്നുവിപ്രേശൻ
സാധ്വീഭാവത്തിൽകണ്ടതാം
പാർവ്വതീമായകൗശികീ-
പുണ്യഭാവോത്ഭവംശിവം
മുഹൂർത്തംസാദ്ധ്യമാംദേവീ
വൈഭവംപുണ്യദർശനം
ഭൂസുരചിത്തസാധനാ-
സാദ്ധ്യസായൂജ്യസൗഭഗം
ശിവതൻശിവഭേദാംഗം
പാവനംചണ്ഡികാദരം
പ്രകാശംഗൗരിയാംകാളി,
കാളികാകാളരൂപകം
കാളിയെന്നങ്ങുപേർചൊല്ലി
ഭഗവത്പാതിയെപരാ-
പ്രത്യക്ഷമൂർത്തിയായ്തീർത്തു
വെട്ടുകുന്നത്തുകാവതിൽ
സാത്വീകപൂജയാലിഷ്ട
അന്നപൂർണ്ണേശ്വരീഭദ്ര
സമുപസ്ഥിതഭക്തേഷ്ടം
സമ്യക്സർവ്വർക്കുമേകുവാൻ
മൂത്തേടത്തിന്നുവാഗ്ദത്ത-
പ്രീതിചെയ്തവ്വിധംവാഴും
കരുവന്നൂരിൻവരാശ്രയം
ശക്ത്യാധാരംശിവംപരം
ലോകരക്ഷക്കനന്യമാം
മൂർത്തീഭാവത്തിൽപാർവ്വതീ-
മായഭക്തർക്കനുഗ്രഹം
ചൊരിഞ്ഞീടുംസാധ്വിയെതൊഴാം
വെട്ടുകുന്നത്തുകാവെന്ന്
സുശ്രുതംമാർഗ്ഗദർശകം
പുണ്യക്ഷേത്രംസദോചിതം
കാക്കുവാൻസത്യബദ്ധർനാം
അമ്മതൻഭൂവരംസർവ്വം
പൊറത്തൂർചേരിയുംപൂർണ്ണം
കരുവന്നൂരുമില്ലത്തെ
ഊരാണ്മാധീനദേശങ്ങൾ
മലബാർകൊച്ചിയുംവഞ്ചി-
നാട്ടിലുംദേവിജന്മത്താൽ**
കയ്യാളേണ്ടുന്നവസ്തുക്കൾ
ഭോഗിപ്പോർക്കമ്മസ്വാമിനി
മൂർത്തീഭാവത്തിലോമന-
യ്ക്കടിക്കൂർവച്ചസ്വത്തേതും
മൈനർസ്വത്തെന്നഭാവേന
സംസ്ഥാനംകാത്തുവയ്ക്കണം
നിയമം സത്യമായ് കാത്താൽ
പലരും ഭൂ ബഹിഷ്കൃതർ
അല്ലായ്കിലമ്മതൻ പുണ്യ-
വരദാനത്തിനർഹരും
അമ്മതൻശാശ്വതാശ്രയം
പ്രാർത്ഥിച്ചമ്മക്കുനൽകിയ
വാക്കുപാലിച്ചൊരില്ലത്തിൻ
ഭൂരിഭാഗാസ്തിഭദ്രത
ഭദ്രകാളീസമർപ്പിതം
സത്യവാക്സ്ഥാപിതാർപ്പിതം
കാരുണ്യധിക്യമായവ
കയ്യാളുന്നോർ ധരിക്കണം
നിയമംമൈനർക്കുനൽകീടും
സുരക്ഷാവണ്ണമൊന്നുമേ
പുന:സ്ഥാപിക്കുവാനല്ല
കടപ്പാടോർമ്മിക്കുവാൻ ഇദം
സനാഥർനമ്മളമ്മതൻ
കാരുണ്യത്തിൽകരുത്തരും
സ്മരാണാവണ്ണമപ്പാദ-
ദാസ്യം നന്ന് സമർപ്പണം
അമ്മ ഏക പ്രതിഷ്ഠമാം
വെട്ടുകുന്നത്തുകാവതിൽ
കീഴ്ക്കാവെന്നതുസ്വാർത്ഥതാ-
ഭക്തിചൂഷണമാരണം
കോമരാർത്തി തുരത്തണം
വൈകൃതാർത്തിയിൽ ചെയ്തിടും
അരുതായ്കകളൊക്കെയും
ചെറുത്താ ചതിയൊഴിക്കണം
ആയിരത്തി എണ്ണൂറിൽപരം വർഷം മുൻപ്
ദേവിക്കും കീഴേടം ക്ഷേത്രങ്ങൾക്കുമായി ഭാവിയിൽ നടത്തിപ്പാവശ്യത്തിലേക്ക് ജന്മിയും ഊരാളനുമെന്ന നിലയിൽ കുട്ടനല്ലൂർ മുത്തേടത്ത് നമ്പൂതിരിപ്പാട് അനേകം ഭൂസ്വത്തുകൾ പ്രത്യേകം പ്രത്യേകം Dedicate ചെയ്തിരുന്നു.
അതിലേറെയും പാട്ട ഭൂമികളാണ്. അവ സംരക്ഷിക്കുവാൻ നിയമപരമായി തന്നെ സർക്കാരിന് ബാദ്ധ്യതയുമുണ്ട്. ഉണ്ടാകണം.
ഭൂനിയമം ബാധകമല്ലാത്ത Dedicated minor property ആയിട്ടു കൂടി ആ ഭൂമികൾ കൈവശം വച്ച് അനുഭവിക്കുന്നവർ ദേവിയുടെ സ്വത്താണ് അനുഭവിക്കുന്നത്. അത്രയെങ്കിലും ഓർമ്മയിലുണ്ടാകണം അവർ ആ നിലയിൽ അമ്മയുടെ എക്കാലത്തേയും ആശ്രിതരും അമ്മയോട് ഭക്തി ഉള്ളവർ ആകുകയും വേണം.
അല്ലാത്തവരുടെ ദുരനുഭവങ്ങൾ ഇവിടെ എടുത്ത് പറയുന്നില്ല.
പാലക്കാടും മലപ്പുറത്തും കൊച്ചിയിലും ഒക്കെ ക്ഷേത്രത്തിൽ നിന്നും പറക്കെഴുന്നള്ളിച്ച് പോകാറുള്ളതും പത്തഞ്ഞൂറ് പറ നെല്ലെങ്കിലും അങ്ങിനെ ക്ഷേത്രത്തിലേക്ക് സ്ഥിരവരുമാനമായി ലഭിച്ചിരുന്നതും ദൂരസ്ഥലങ്ങളിൽ നിന്നു പോലും അമ്മയെ കണ്ട് വണങ്ങി തങ്ങളാൽ കഴിയുന്നത് വഴിപാടായി സ്മൃതി സമർപ്പണം ചെയ്തിരുന്നതും ആ മഹത്പ്രഭാവത്താലും അമ്മയുടെ മണ്ണിൽ കഴിയുന്നതിൻ്റെ ഓർമ്മ പുതുക്കലിൻ്റെ ഭാഗമായും ഒക്കെ ആണ്.
ഇന്ന് പറയെടുപ്പ് ഒരു വഴിപാടായി.
തന്ത്രി ഇല്ലത്ത് പോലും തൊടുന്യായങ്ങൾ പറഞ്ഞ് പറമുടക്കിയ വർഷമാണ് ഇത്.
കോമരമെന്ന മഹത്തായ പദവി കോഴി വെട്ടും മന്ത്രവാദക്കൊള്ളയും ഈ ക്ഷേത്രത്തിലരുതാത്ത മുട്ടറുക്കൽ മുഖേന മന്ത്രവാദ തട്ടിപ്പുകൾക്ക് ആളെ പിടിക്കുന്ന കോമാളിവേഷവുമൊക്കെയാക്കി തീർത്ത ദുരന്തകാലത്ത് കൂടുതലെന്ത് പറയാൻ.
ഇതിനൊക്കെ കൂട്ട് നില്ക്കുന്നവർ ഒന്നറിയണം പരമസാത്വീകനും വൈദീക ദർശനങ്ങളിലും താന്ത്രീകകർമ്മങ്ങളിലും സ്മാർത്തവിചാര തത്വങ്ങളിലും എല്ലാം അഭിവിജ്ഞനും , അനേകായിരം ഏക്കർ ഭൂമി പൊതു നന്മയെ കരുതി പൊതുജനോപകാര പ്രദമായി ഉപയോഗപ്പെടുത്തുകയും, ദാനം ചെയ്യുകയും, രക്ഷിച്ച് നടത്തുകയും ചെയ്ത ഒരു മഹത് വ്യക്തിയുടെ ; സാധുമനസ്കനായ ഒരുപാസകൻ്റെ തപോബലം കാരണമായി പരമ സാത്വീക ഭാവത്തിൽ പ്രത്യക്ഷമാ ദേവതാ സങ്കല്പം സുപ്രതിഷ്ഠമാക്കപ്പെട്ട പാവനമായ ഒരു ക്ഷേത്രസങ്കേതം ദേവസ്വം ബോർഡിന് തന്നെ അതിൻ്റെ നിയമപരമായ അറിവില്ലായ്മയിൽ പരമാബദ്ധമായി കുറച്ച് കാലത്തേക്ക് നടത്താൻ നല്കിയ ഇല്ലാത്ത അധികാര ഹുങ്കിൽ നിങ്ങൾക്ക് ആചാരങ്ങൾ മാറ്റിമറിച്ച് നാടും ഭക്തജനോൽക്കർഷവും എക്കാലവും മുടിക്കാൻ ഉള്ളതല്ല ഇല്ലം വക വെട്ടുകുന്നത്ത് കാവും അനുബന്ധ ക്ഷേത്രങ്ങളും.
തേക്ക് മോഷണക്കേസടക്കം നിയമവിരുദ്ധമായ ഈ കോഴിവെട്ട് മന്ത്രവാദങ്ങൾക്കും മറ്റും ബോർഡുകൂടി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ദുർഗതിയാണ് നിങ്ങൾ മൂലം ഇപ്പോൾ ഉണ്ടാക്കി എടുത്തിട്ടുള്ളത്.
അമ്മ ജന്മിയാണ് ഇല്ലത്ത് നിന്നും ക്ഷേത്ര നന്മയെ കരുതി സമർപ്പിച്ചിരുന്ന അനേകമനേകം ഭൂസ്വത്തുക്കളുടെ. അത്രയും പറയാതെ വയ്യ !
ക്ഷേത്രത്തിന് വേണ്ടി ആ കുടുംബം കരുതി വച്ചതാണിതൊക്കെ അതു വഴി ഉള്ള വിപുലമായ ഭക്തജനബന്ധങ്ങളും.
ഇന്നത്തേ പോലെ വാഹന ഗതാഗത സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലത്തും നൂറും നൂറിലേറെയും കി.മീറ്ററുകൾ നടന്ന് ചെന്ന് പറയെടുക്കുകയും അവിടെ എല്ലാം ദേവിയുടെ പ്രത്യക്ഷ സാന്നിദ്ധ്യാനുഭൂതികൾ പകർന്നു നൽകി ദേവീ ഭക്തരെ അനുഗ്രഹിക്കുകയും ചെയ്ത പരമ സാത്വീകന്മാരായ അതിതേജസ്വികളായ വെളിച്ചപ്പാടന്മാരിൽ ഒരാളുടെ ഓർമ്മ സ്ഥാനം മാത്രമാണ് ദേവിയുടെ ഹിത പ്രകാരം ആ തിരുനടയിൽ ഉണ്ടായിരുന്നുള്ളൂ ! ഇപ്പോഴും ഉള്ളൂ! ഉണ്ടാകാൻ പാടുള്ളൂ!
അത്തരം ദിവ്യന്മാരായ ഏവരെയും മനസാ നമസ്കരിക്കേണ്ടതുമാണ്.
ക്ഷേത്ര കാര്യങ്ങളിൽ നമ്മളൊന്നാണ്.
നമുക്കൊക്കെ ക്ഷേത്രസങ്കേതത്തിൽ ദേവിയുടെ പേരിൽ ജാതിവിവേചനം കൂടാതെ പണ്ടേ കല്പിച്ചിട്ടുള്ള സ്ഥാനങ്ങളാണ് ഈഴവർക്കും തച്ചന്മാർക്കും പ്രത്യേകം പ്രത്യേകമുള്ള കളി തട്ടുകൾ, ഘണ്ടാകർണ്ണൻ്റെയും കലിയുടെയും മറ്റും പ്രതിഷ്ഠാ സങ്കേതങ്ങൾ.
ഇല്ലത്തേയും ദേവിയുടെയും കൃഷിഭൂമികളിൽ ചോര നീരാക്കുന്നവർ അവരുടെ പ്രവൃത്തി പദ്ധതികളുടെ ഭാഗമായി പ്രാരംഭസൂചകമായി ഉഴവുമാടുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന പോത്തോട്ടോണവും, അതിനായി ദേവിയുടെ പീഠത്തേക്കാൾ ഉയരത്തിൽ കെട്ടി ഉയർത്തിയിട്ടുള്ള കല്ലിങ്ങൽ വള്ളോൻ്റെ ഇരിപ്പിടവും മറ്റും . അതിന് സാക്ഷ്യം നിൽക്കാറുള്ള ഊരാളൻ്റേയും രണ്ട് മടങ്ങ് ഉയരത്തിൽ !
ക്ഷേത്രം ഒത്തൊരുമയുടെ ആചാരസൂക്ഷിപ്പുകളുടെ ആത്മീക വിശുദ്ധിയുടെ ആശ്രയ സങ്കേതമാണ്. പ്രതിഷ്ഠാവിഗ്രഹചൈതന്യത്തെ ! ആചാര്യൻ്റെ പദവിയെ , അനുഷ്ഠാനങ്ങളെ അതുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങളുടെ വിളനിലമാണ് ക്ഷേത്രം .
വിള കാക്കേണ്ടത് അതിജീവനത്തിനായി ആ വിളവുകളെ വിളവുകൾക്കാധാരമായ പരമ പവിത്രമായ ഭൂമിയെ അതിൻ്റെ യഥാർത്ഥ ഉടമയായ സർവ്വേശ്വരനെ സ്വന്തം എന്ന് കരുതിസംരക്ഷിക്കുന്നവർ ആണ് അതല്ലാത്തവർ, അവരാരും വിശ്വാസികളല്ല.
സ്വാർത്ഥലാഭത്തിനായി അനാചാരങ്ങളെ അധാർമ്മീകമായ കുത്സിതകർമ്മങ്ങളെ ക്ഷേത്ര കാര്യങ്ങളിൽ ക്ഷേത്ര ചൈതന്യമായി സർവ്വർക്കും അനുഭവകലകളരുളി എന്നെന്നും വിളങ്ങേണ്ട സർവ്വാധാരപൊരുളായ ഭഗവതിയുടെ തിരുനടയിൽ കുത്തി ചെലുത്തുന്നവർ അത്രയും അവിശ്വാസികളും ഉദരംഭരികളുമായ ദുർമ്മന്ത്രവാദികളാണ്. സാമൂഹ്യദ്രോഹികളും.
അവർക്കുള്ളതല്ല ക്ഷേത്രവും ക്ഷേത്ര നടത്തിപ്പുകളും ഒന്നും.
അന്യൻ്റെ ഉടമസ്ഥതയിലുള്ള പരിപാവനമായ ക്ഷേത്ര സങ്കേതങ്ങളിൽ നുഴഞ്ഞുകയറിയല്ല ഇത്തരം കാപട്യങ്ങളും കൊള്ളകളും നടത്തേണ്ടത് . ഇതൊരുതരം മനോരോഗത്തോളം ചെന്ന ആഭിചാരഭ്രമമാണ്. അത് ചെയ്യുന്നവൻ കൊടുംക്രിമിനലും പണമുണ്ടാക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്തവനുമായ കള്ളനും തെമ്മാടിയുമായ നീച ജന്മമാണ്.
കോമരത്തിൻ്റെ വേഷം കെട്ടി വെട്ടുക്കുന്നത്തുകാവിലമ്മയുടെ പേരിൽ ഇത്തരം ഒരാഭാസവും ഇനി വച്ച് പൊറുപ്പിക്കുവാനാകില്ല.
അയ്യാൾക്ക് വേണ്ടി കുടപിടിച്ച് കൊടുത്ത് അധമമാർഗ്ഗങ്ങളിൽ പണമുണ്ടാക്കാൻ പുരോഗമനചിന്തകരെന്ന് തെറ്റിദ്ധരിപ്പിച്ച് വിപ്ലവപ്രസ്ഥാനങ്ങളുടെ പേരിൽ ആ പ്രസ്ഥാനത്തെ കൂടി അവമതിപ്പുളവാക്കിയും ഒറ്റുകൊടുത്തും സാധുജനങ്ങളുടെ ജീവിതദുരിതങ്ങളെ ചൂഷണം ചെയ്ത് സമൂഹദ്രോഹം ചെയ്യുന്നവർ അവരെന്താണ്ചെയ്യുന്നതെന്ന് ഇനിയെങ്കിലും മനസ്സിലാക്കി ഈ തട്ടിപ്പ് സംഘത്തിൽ നിന്നും പുറത്ത് വരണം!
വെട്ടുകുന്നത്ത് കാവ് എന്ന് കേട്ടാൽ യക്ഷി അമ്പലമെന്ന ഭയജനകമായ സാമൂഹ്യാന്തരീക്ഷം ഉണ്ടാക്കി തീർക്കുന്നവരെ ഒറ്റപ്പെടുതണം.
നമ്മുടെ ദേവിയുടെ രക്ഷകയുടെ അമ്മയുടെ തിരുസന്നിധി സർവ്വദേശങ്ങളിലും സാത്വീകതേജസ്സുറ്റ സർവ്വാശ്രയമതിത്വമുറ്റ ദിവ്യമായ സാംസ്കാരീക ചൈതന്യത്തിൻ്റെ പ്രസരണ കേന്ദ്രമായി പഴയതുപോലെ വാഴ്ത്തപ്പെടണം! അവിടെ കുഞ്ഞുമനസ്സുകൾ അതിവിശാലമായ അക്ഷയമായ ആത്മചൈതന്യത്തിൻ്റെ ആത്മരക്ഷയുടെ ആനന്ദാനുഭൂതികളുടെ നിറവിൽ ശുഭദൈശ്വര്യമൂർത്തികളായി ചിലങ്ക കെട്ടി ആടി തിമർക്കട്ടെ!
അക്ഷരവരങ്ങൾ നേടി അറിവിൻ്റെ കേദാരഭൂവിൽ സ്വയംപ്രകാശിക്കുന്ന നക്ഷത്രതേജസ്സുകളായി തീരട്ടെ!
ഇവിടമവർ കൂട്ടമായി മതിമറന്ന് പാടുന്ന പഞ്ചരത്നാലാപനങ്ങളുടെ നിരന്തര സദിരുകളാൽ വിദ്യയും വാണിയും ഐശ്വര്യദായിനിയുമായ അമ്മയുടെ തിരുസന്നിധിയാക്കി തീർക്കട്ടെ!
വെട്ടുകുന്നത് കാവിലമ്മക്ക് ഈ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കാൻ കരുത്തില്ലെന്നും അതിന് തൻ്റെ മാംസാസക്തിയും മദ്യാസക്തിയും ദ്രവ്യാസക്തിയും മുൻനിർത്തിയുള്ള കുറുക്കൻ്റെ സമാശ്വാസതന്ത്രമാണ് വേണ്ടതെന്നും നടിക്കുന്ന മുട്ടറുപ്പിൻ്റെ ചെവീലോത്തു തട്ടിപ്പുകാരൻ്റെ കൂടും കുടുക്കയും വലിച്ചെറിഞ്ഞ് കരണം പുകയ്ക്കാൻ തൻ്റേടമില്ലാത്തവർ ഹൈന്ദവവിശ്വാസി എന്ന് തന്നെ തന്നെ പറഞ്ഞ് വിശ്വസിപ്പിക്കുവാൻ ഏറെ പാട്പെടേണ്ടിവരും എന്നിട്ട് വേണ്ടേ അഭിമാനിക്കാൻ.
കുഞ്ഞ്കുട്ടിപരാധീനങ്ങളുള്ളവനും സ്വന്തം ജീവിതവിജയങ്ങളെ പ്രതിയുള്ള നെട്ടോട്ടത്തിൽ ഒരല്പം ആത്മശാന്തിക്കവകാശമുണ്ടെന്ന പൊതുബോധത്തിൻ്റെ സാക്ഷാത്ക്കാരമായി സ്വന്തമായ മറ്റ് പലതിനും ഉപയോഗിക്കാവുന്ന ഒരഞ്ചാറേക്കർ സ്ഥലം അതിനായി നീക്കിവച്ചനുഗ്രഹിച്ച ഒരു മഹാത്മാവ് അതിലളിതമായി സംവിധാനം ചെയ്തിട്ടുള്ള ആരുടേയും കഴിവിനൊത്ത സംഭാവനയുടെ വഴിപാട് സമർപ്പണത്തിൻ്റെ പങ്കാളിത്തത്തോടെ മാത്രം കാത്തു സൂക്ഷിക്കപ്പെടേണ്ട വൃത്തിയുംവെടുപ്പുമുള്ള പരിശുദ്ധമായ ഹൃദ്യമായ സ്വാതന്ത്രമായ സ്വാഭിമാനമായ ഒരു പൊതുവിടം അതാണ് ഈ ഗ്രാമക്ഷേത്രം അതിൻ്റെ കീഴേടങ്ങളും അതാരുടെയും ദുഷ്ടലാക്കോടെയുള്ള കടന്ന് കയറ്റത്തിനോ ദുർമ്മന്ത്രവാദ തട്ടിപ്പുകൾക്കോ ഉള്ള സദാചാരധ്വംസനങ്ങൾക്കോ ഉള്ള തൻ പ്രമാണിത്തത്തിൻ്റെ വിളയാട്ട ഭൂമികയായി എക്കാലവും കയ്യടക്കിവച്ചനുഭവിക്കാമെന്ന അത്തരത്തിലുള്ളവരുടെ പഞ്ചായത്തു പുറമ്പോക്കുകളല്ല ! അത്രയും മനസ്സിലാക്കി കൊടുക്കുവാൻ ഇവിടെ ആരംഭകാലം മുതൽ കുടിവച്ച് നാമൊക്കെ ആരാധിച്ച് പോന്ന പരമസാധ്വീയായ ഭഗവതിക്ക് കഴിയില്ലെന്ന് ധരിക്കുന്നവൻ വിഡ്ഢിയാണ് പമ്പര വിഡ്ഢി !
ഉത്തിഷ്ഠത ജാഗ്രത…..!