രചന : കുഞ്ഞിച്ചെറിയ ആലപ്പുഴ.✍
മാനവിക വിരുദ്ധതയും ശാസ്ത്ര വിരുദ്ധതയും നിറഞ്ഞു തുളുമ്പുന്ന പ്രാകൃത ആശയങ്ങൾ നിറഞ്ഞ രചനകൾ..
അതിലുള്ള അവിശ്വസനീയവും പ്രകൃതി വിരുദ്ധവും അബദ്ധ ജഢിലങ്ങളും ചരിത്രവിരുദ്ധങ്ങളുമായ പ്രസ്ഥാവനകൾ…ലൈംഗീക അരാചത്വ വീക്ഷണങ്ങൾ..
അത് കുറെ പേർ അന്ധമായി വിശ്വസിച്ചു എന്നത് കൊണ്ട് അതിലെ ആ അസത്യങ്ങൾ സത്യമാവുകയില്ലല്ലോ….
നൂറു കണക്കിന് ഉദാഹരണങ്ങൾ ഉണ്ടെങ്കിലും അതിലെ ചില ഉദാഹരണങ്ങൾ മാത്രം ഇടുന്നു…
ഒന്നാമതായി….
ഭൂമി സൗരയൂഥത്തിന്റെ കേന്ദ്രമാണ് എന്ന് ബൈബിൾ സൂചിപ്പിക്കുന്നു. എന്നാൽ നമുക്കറിയാം,ഭൂമിയാണ് സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്നതെന്ന്.
സൃഷ്ടിക്കഥ….
ആദാമും ഹവ്വയും എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന കഥ പ്രകൃതി നിയമങ്ങൾക്കു അനുസരിച്ചുള്ള ജീവവിജ്ഞാനത്തിൽ ഉൾപ്പെടുത്തിയ പരിണാമ സിദ്ധാന്തപ്രകാരം തെറ്റാണെന്ന് കാണാം…
നോഹയുടെ കഥ….
ലോകമെമ്പാടും ഒരു വലിയ പ്രളയം ഉണ്ടായിരുന്നതായി ബൈബിളിൽ കാണിക്കുന്നു, എന്നാൽ ഇതിന് ഭൂഗർഭശാസ്ത്രം അല്ലെങ്കിൽ പുരാവസ്തു പഠനപ്രകാരം തെറ്റാണെന്ന് തെളിയുന്നു….
യോശുവയുടെ കഥയിൽ സൂര്യൻ നില്ക്കുന്ന അബദ്ധ അതിശയോക്തി …
ഭൂമി ചലിക്കാതിരുന്നാൽ പ്രപഞ്ചത്തിലെ മിക്ക പ്രകൃതി നിയമങ്ങളും പൊളിഞ്ഞുപോകും.
ഇത് ശാസ്ത്രീയമായി അസാധ്യമാണെന്ന് കാണാം…
മരിച്ചവരുടെ പുനരുത്ഥാനം….
ചില കഥകളിൽ മരിച്ചവരെ ജീവിപ്പിക്കുന്നതായുള്ള അവകാശവാദങ്ങൾ ഉണ്ട്, എന്നാൽ ഇത് ഇന്നത്തെ ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും എതിരാണ്, കാരണം മരണം ജീവിതത്തിന്റെ ഒരു അന്തിമ അവസ്ഥയായി ശാസ്ത്രം നമുക്ക് കാണിച്ചു തരുന്നു..
ഭൂമിയുടെ പ്രായം….
..ബൈബിളിന്റെ കണക്കുകൾ പ്രകാരം ഭൂമിയുടെ പ്രായം ഏകദേശം 6000-13000 വർഷമാണ്, 😂
പക്ഷേ ശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നത് ഭൂമിയുടെ പ്രായം 4.5 ബില്യൺ വർഷത്തോളം ആണെന്ന് ആണ്.
ബൈബിളിൽ സൃഷ്ടി….. 6 ദിവസങ്ങളിൽ സംഭവിച്ചുവെന്ന് പറയപ്പെടുന്നു,🙄
പക്ഷേ ജീവജാലങ്ങൾ അനവധി വർഷങ്ങൾ കൊണ്ടാണ് സങ്കീർണ്ണമാകുന്നതെന്നും വൈവിധ്യമാർന്ന ജീവജാലങ്ങൾ രൂപപ്പെടുന്നതെന്നും പരിണാമശാസ്ത്രം വ്യക്തമാക്കുന്നുണ്ട്..
മഹാപ്രളയത്തിലെ കപ്പൽ……..😜
ലോകത്തെ മുഴുവൻ ജീവിവർഗ്ഗങ്ങളും ഒരു കപ്പലിൽ ഉൾപ്പെടുത്തുന്നത് ശാസ്ത്രീയവും വാസ്തവസാധ്യതയുള്ളതുമായ കണക്കുകൾക്ക് വിരുദ്ധമാണ്.
ബൈബിൾ ശിക്ഷകൾ……🙄🙄
ബൈബിളിലെ നിയമങ്ങൾ പലതും …. മനുഷ്യാവകാശങ്ങളുടെ വിരുദ്ധമാണ്; ദൈവം നൽകുന്ന നിയമമെന്ന നിലയിൽ ഇതിനെ ശരിയായി അംഗീകരിക്കാനാവുന്നില്ല.
ബൈബിളിലെ പല അവകാശവാദങ്ങളും😂
, ഉദാഹരണത്തിന് ഭൂമി സമതലമാണെന്ന ആശയം, ഇന്ന് ഭൂഗോളമെന്ന ആധികാരിക ശാസ്ത്രാന്വേഷണത്തിന് എതിരാണ്….
ഒരു ആത്മാവിൽ നിന്ന് മനുഷ്യസ്ത്രീ ഗർഭിണി ആയി പ്രസവിച്ചു തുടർന്നും കന്യക ആയി തുടരുന്ന അവസ്ഥ… 😜
ഇതുപോലെ നാമറിയുന്ന നൂറു കണക്കിനു ഉദാഹരണങ്ങൾ ഇനിയുമുണ്ട്… 😊
ഇത് വായിക്കുമ്പോൾ പെട്ടെന്ന് ഓർമ വരുന്ന ഒരു ഉദാഹരണം.. നിങ്ങൾ വായിക്കുന്ന അന്ധവിശ്വാസികളിൽ ചിലർക്കെങ്കിലും തലയിൽ വെളിച്ചമുണ്ടായേക്കാം..😊😊😊
വ്യക്തി എന്തിൽ വിശ്വസിച്ചാലും, യാഥാർത്ഥ്യത്തെ മാറ്റാൻ സാധിക്കില്ല….
ദൈവഭാവന ഒരു ആശ്വാസകഥ മാത്രമാണ്.
ബൈബിളും മറ്റ് മതഗ്രന്ഥങ്ങളും വെറും വിശ്വാസത്തിന്റെ സൃഷ്ടികളാണ്,.
എന്നാൽ ശാസ്ത്രസത്യങ്ങൾ അതിനകത്തേക്കും അതിനപ്പുറത്തേക്കും നോക്കാൻ പഠിപ്പിക്കുന്നു. വിശ്വാസികളെ,
സ്വർഗ്ഗമെന്നാൽ നിങ്ങളുടെ ഭാവനയിൽ എന്താണ്??,
മരണശേഷം സ്വർഗ്ഗത്തിൽ എത്തിയാൽ അവിടെ നിങ്ങൾക്ക് എന്ത് ലഭിക്കും??
വീഞ്ഞിന്റ പുഴ ഉണ്ടാകുമോ??
മാലാഖമാരുടെ ഡ്യൂട്ടി എന്താണ്??
തുടർന്നുള്ള അവിടെ ജീവിതം എങ്ങനെയാണ്??
അവിടെ നിങ്ങൾക്കുള്ള ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്??
നിങ്ങൾ അവിടെ എന്താണ് ലഭിക്കുന്നത്??
നിങ്ങൾ എങ്ങനെ ഒരു ഉള്ള അവസ്ഥയിൽ ആയിരിക്കും അവിടെ ജീവിക്കുക ?ആയുസ്സ് എത്രകാലം ഉണ്ടാവും ? എന്തൊക്കെയാണ് ഇതേക്കുറിച്ച് നിങ്ങളുടെ ഭാവനകൾ??