പെണ്ണേ നിന്റെ വട്ടപ്പൊട്ട്
കാണാനെന്തു ചേല്
ചിരിയാലിവൾ തീർക്കുന്നൊരു
ബഹുവർണ്ണപ്രപഞ്ചം
അമ്മേയെന്നു കൊഞ്ചുന്നേരം
നെഞ്ചേലൊരു മൊഞ്ച്
കണ്ണേ നിന്റെ കാവ്യാഞ്ജലി
കേൾക്കാനെനെന്തു ചേല്
നേരം കാലമൊന്നുമില്ല
പാട്ടിന്റെ പാലാഴി
തീർക്കുന്നിവൾ നാട്ടാരുടെ
സ്നേഹക്കിളിയായി
സ്നേഹം കൊണ്ടു കൂടൊരുക്കി
താമസിക്കും പെണ്ണ്
പട്ടുപോലെ മനസ്സാണിവൾ-
ക്കിഷ്ടം കൊണ്ടു മൂടും.