രചന : അഡ്വ: അനൂപ് കുറ്റൂർ✍
വിസ്മയമായ സൃഷ്ടിയതൊന്നേ
വകതിരിവുള്ളൊരുമനുജരല്ലോ
വിരുതോടെന്നുമുയരെയുയരെ
വൃദ്ധിയിലെന്നുംമുന്നം വച്ചവർ.
വേടനായിയിടമായുധമേന്തി
വിഹാരിയായിവനഭൂമികയിൽ
വൃന്ദമോടവർയാഘോഷത്താൽ
വേട്ടയാടിയയിരയേയുമേന്തി.
വിഷമതയെല്ലാമതിജീവിച്ചവർ
വീക്ഷണമോടെ മുന്നേറുമ്പോൾ
വ്യഥയോർക്കാതെയദ്വാനിച്ചാൽ
വിധിയെങ്ങോയോടിയോളിക്കും
വേഗതയേറിയ മുന്നേറ്റത്തിൽ
വൈരമോടവരടരാടാനായി
വാഗ്ധോരണിയോടെന്നുമന്ത്യം
വെല്ലുവിളിച്ചോരെല്ലാമൊടുങ്ങും.
വീണതൊന്നും വകവെയ്ക്കാതെ
വീര്യമോടെയെഴുന്നേറ്റങ്ങനെ
വീരന്മാരായവരെന്നുമുലകിൽ
വീറോടെയുറച്ചൊരുച്ചുവടും.
വകവെയ്ക്കാതഹന്തയോടെ
വ്രതമെടുത്തൊരുക്രിയയോടെ
വിശിഷ്ടമായൊരുവംശമതല്ലോ
വാഴാനായിയൊരു മർത്യക്കുലം.
വളരും തോറും വേണ്ടാതനമതു
വിനകളായിട്ടാവർത്തനമായി
വേപഥു പൂണ്ടുപരിശ്രമിച്ചവർ
വിക്രമനായിയുട്ടലകിലെന്നും.
വേഴ്ചകളാൽവർദ്ധനയുണ്ടായി
വരിസംഖ്യകളനേകമനേകമായി
വരിവരിയായിയണിയണിയായി
വലുതായൊരുമാനവലോകം.
വംശീയതയുടെ കൊടിയും പേറി
വീര്യമോടവർ ആയുധമേന്തി
വിസ്ഫോടമായൊരാധിപത്യം
വരുവാനായിതെരുവാടികളായി.
വളരാനായിവേദവുമവർക്കായി
വേദത്തിനായിയൊരുയധിപതിയും
വർഗ്ഗീയതയുടെയധികാരത്തിന്
വെറിയോടോടിയോരെന്ത് നേടി?
വർഗ്ഗീയതയുടെ വിഷവും പേറി
വീണു മരിച്ചോരുലകിലായിരം
വിടുവിഢ്ഢികളിന്നുമങ്ങനെ
വേറിട്ടുള്ളൊരു ചിന്തയുമായി.
വയറുവിശന്നുകരയുന്നേരം
വയറുനിറയാനുള്ളതുമായി
വൈരിയാണണയുന്നതെങ്കിൽ
വാങ്ങിവെച്ചവർ തിന്നില്ലെന്നോ?
വൈരമങ്ങനെ പലവിധമേറേ
വിഭാഗീയതയുടെ വെപ്രാളങ്ങൾ
വംശംതാങ്ങികളോടിയവഴിയേ
വരിവരിയായി വടുക്കളങ്ങനെ.
വിഭുവായോനൊന്നേയുലകിൽ
വേദമെല്ലാമൊന്നിൽനിന്നായി
വൃന്ദമെല്ലാമൊന്നിലധികമായി
വിഭ്രമമെല്ലാമൊന്നൊന്നെന്നും.
വാനോളമുയർന്നെന്നാലും
വിലയില്ലാതായതുലകിലിന്ന്
വർണ്ണമാകിയമാനുഷരല്ലോ
വന്യതയാർന്നമൃഗങ്ങളേക്കാൾ.