ഏതൊരു വസ്ത്രവിപണന കടയിലും ഉപഭോക്താക്കളെ ആകർഷിക്കാൻ ഡമ്മികളെ വെക്കുന്ന പതിവുണ്ട്. എന്നാൽ കൊവിഡ് കാലമായതിൽ വസ്ത്രവിപണിയാകെ നഷ്ടത്തിലുമാണ്. ഇപ്പോഴിതാ വസ്ത്രവിപണനകേന്ദ്രത്തിന് മുന്നിൽ ഇത്തരത്തിൽ വെക്കുന്ന ഒരു റോബോട്ടാണ് തമിഴ്‌നാട്ടിൽ താരം. കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ഉറപ്പു വരുത്താനുള്ള, നിര്‍മിതബുദ്ധിയോടു കൂടിയ ഒരു റോബോട്ടാണിത്. പേര് സഫിറ.
കടയ്‌ക്കുള്ളിൽ ഒരേസമയം പ്രവേശിക്കുന്ന ഉപഭോക്താക്കൾ മാസ്‌ക് ധരിച്ചിട്ടുണ്ടോ,സാമൂഹിക മാനദണ്ഡമടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും ചെയ്യും. കൂടാതെ ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസര്‍ പകര്‍ന്നു നല്‍കുകയും ചെയ്യും. ഓരോ ദിവസവും വ്യത്യസ്‌ത വേഷത്തിലാണ് സഫിറഎത്തുന്നത്.ശബ്ദത്തിലൂടെയാണ് സഫിറയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്.