ഓണമില്ലാ
ഒരുക്കങ്ങളില്ല
കാണമില്ലാ-
പണങ്ങളുമില്ല
പൂവിരിഞ്ഞില്ല
പൂമുറ്റമില്ല
തുമ്പയില്ല
പൂത്തുമ്പിയുമില്ല
തമ്പുരാ൯െറ
വരവൊന്നുമില്ല
തുമ്പമില്ല
തുയിലുണരില്ല
വാക്ക് ചോദിച്ച്
വാമനനില്ല
താണൊളിയ്ക്കുവാ൯
പാതാളമില്ല
ചോറിലയില്ല
ചോദ്യങ്ങളില്ല
ഏറെയുണ്ട
മയക്കവുമില്ല
പക്കയും പറയായുമളന്ന്
വിൽക്കുവാനൊരു
സത്യവുമില്ല
പായസമില്ല
പാൽനിലാവില്ല
പോയകാലപ്പുരാണങ്ങളില്ല
ഒന്നുപോലെന്ന്
പൊങ്ങുവാനായി
കൂടെയാരും
മനുഷ്യരായില്ല
ഓണമോണമെന്നോരോ വഴിയും
തുള്ളിയോടിയ
കുട്ടിയുമില്ല

By ivayana