ഇനി നോക്കീട്ട് കാര്യമില്ല. 40 ലെ പ്രണയം മധുരം നിറഞ്ഞതാണെന്ന് പറയുന്നു. ഒന്ന് പ്രണയിച്ചാലോ…?
സത്യമാണ്, പ്രണയിക്കുന്നുണ്ടെങ്കിൽ നാല്‍പതുകള്‍ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം.
ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നവരെ പ്രണയിക്കണം.
നിങ്ങള്‍ക്കറിയാമോ നാൽപതുകള്‍ കഴിഞ്ഞു നിൽക്കുന്നവര്‍ക്കും കൗമാരത്തിലെത്തി നിൽക്കുന്നവര്‍ക്കും ഒരേ മനസ്സാണ് ഒരേ മോഹങ്ങളാണ്, ഒരേ ദാഹങ്ങളാണ്.
സ്‌നേഹിക്കപ്പെടാന്‍ വെമ്പി നില്‍ക്കുന്നവരാണവര്‍. മോഹിക്കപ്പെടാന്‍ കാത്തു നില്‍ക്കുന്നവരാണവര്‍.
ചേര്‍ത്തു പിടിക്കുന്ന കൈകളെ അത്രമേല്‍ മനോഹരമായി തഴുകാന്‍ അവര്‍ക്ക് കഴിയുന്നത് പോലെ മറ്റാര്‍ക്കാണ് കഴിയുക. ഏറ്റവും സ്‌നേഹത്തോടെ ചേര്‍ത്തു പിടിക്കാന്‍ അവരെ പോലെ മറ്റാര്‍ക്കാണ് പറ്റുക.
നാല്‍പതുകള്‍ പ്രണയത്തിന്റെ രണ്ടാമത്തെ പറുദിസയാണ്. ഒന്നില്‍ നിന്നു തുടങ്ങുന്നതിന്റെ ഹൃദയമിടിപ്പുണ്ടവര്‍ക്ക്, രണ്ടാം ജന്മത്തിന്റെ പെടപെടപ്പുണ്ടവര്‍ക്ക്, ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളാണവര്‍ക്ക്, ഓരോ ചുംബനവും ഒരു പൂക്കാലമാണവര്‍ക്ക്, ഓരോ സ്പര്‍ശനവും ഓരോ മഴക്കാലമാണവര്‍ക്ക്.
ഭ്രാന്തമായി പ്രണയിക്കാന്‍ പ്രത്യേക കഴിവാണവര്‍ക്ക്, ഭ്രാന്തുകളോട് ശക്തമായ ഭ്രമമാണവര്‍ക്ക്, ഓരോ നോട്ടങ്ങളിലും ഓരോ യുഗം ഒളിപ്പിച്ചുവെക്കുന്നവര്‍, ഓരോ ചിരിയിലും ഓരോ പൂക്കാലം വിടര്‍ത്തുന്നവര്‍. ഓരോ ചുംബനങ്ങളിലും ഓരോ ലോകം കാണിക്കുന്നവര്‍, ഓരോ പരാഗണത്തിലും ഓരോ മരണം നല്‍കുന്നവര്‍. ഹൊ എന്തൊരു പ്രണയമാണവര്‍ക്ക്….
നിങ്ങളോട് വീണ്ടും പറയട്ടെ.. നാല്‍പതുകള്‍ ആത്മഹത്യാ മുനമ്പുകളുടെ നാളുകളെന്ന് കരുതുന്നവരേ നിങ്ങളോട് ഞാന്‍ പറയട്ടെ..
നാല്‍പതുകള്‍ പ്രണയത്തിന്റെ പൂമര കാഴ്ച്ചകള്‍ നിറഞ്ഞൊരു ലോകമാണ്.. ചെറിയൊരു തെന്നലായി വീശുവാന്‍, ഓരോ പൂവുകളേയും തലോടിയുണര്‍ത്താന്‍ ഒരുവളോ/ ഒരുവനോ ഉണ്ടെങ്കില്‍ അതൊരു പറുദീസ തന്നേയാണ്..സ്വപ്നങ്ങളുടെ, ഇടിപ്പുകളുടെ, തുടിപ്പുകളുടെ പറുദീസ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *