രചന : ഷിഹാബുദീൻ പുത്തൻകട അസിസ് ✍️
അതെ അതെ
എന്ത് ചെയ്യാം
അവരുടെ ഭൂവിൽ
വിതക്കും വിത്തുകൾ
അവരുടെ സ്വന്തം
ഏറെ മണ്ണും ഈമട്ടാണ്
മനുഷ്യാവകാശദിനം
മാത്രം കൈ കൊടുക്കുന്നു
മനുഷൃനൊന്നാകണം
എല്ലാതലത്തിലും
ഏങ്കിലെ അതിനറുതി വരൂ
ലോകസമാധാന രക്ഷാ നക്ഷത്രങ്ങൾ
കർത്താവായ് കാരൃം നടത്തുമെന്നറിവൂ
ഒരു പൂന്തോട്ടം
ഒരു മണം
ഒരു നിറം
ഒരു നിണം
ഒരു ഭാഷൃം
ഒന്നായാലെന്ത്…
സമാധാനലോകം
വരട്ടെ..വരട്ടെ
വളരട്ടെ…വളരട്ടെ..
ഏകതായ്കൃം …
ഏകലാവണൃമായ് തിരിഞ്ഞിടട്ടെ ഭൂതലം
ഭൂത കേളികളില്ലാതെ
കണ്ണുംമൂടിയല്പം
കണ്ണുനീർ തൂകി
പ്രാത്ഥിക്കാം
ഈ ദിനത്തിൽ
സ്ർവ്വവും ഒന്നാകാൻ
ഭൂവിനായുസ്സുകൾ നീളാൻ