രചന : അഡ്വ: അനൂപ് കുറ്റൂർ✍️
മനുഷ്യജന്മത്തേകുറിച്ചനേകമെഴുത്തുകൾ
മൃഗത്തേക്കാളേറെയുത്തമമെന്നോതുന്നു
മത്തനാകിയ മനുഷ്യരോ പരസ്പരം പഴിച്ച്
മൃഗത്തേക്കാളധമമായിത്തീരുവാനായി.
മൃഗദംശകരുലകിലൊരുകൂട്ടമാണെന്നും
മാനും മയിലുമെല്ലാമെന്നുമൊന്നു തന്നെ
മുന്നും പിന്നുംമില്ലാതടരാടും മനുഷ്യരോ
മൃഗതുല്യരായോരായിയസുരഗണത്തിലും.
മടിയനാം മനുഷ്യരോ സ്വാർഥരാണെന്നും
മദയാനപ്പോലെമദിച്ചെന്നുമൊറ്റയാനായി
മനുഷ്യരോപരസ്പരമിരുപക്ഷങ്ങളായി
മുഖാമുഖം തർക്കിന്നോരുരിപുക്കളായി.
മനുഷ്യനോളമിവിടൊന്നും വരിലെല്ലാം
മനഷ്യർക്കടിമകളായി സഞ്ചാരപഥത്തിൽ
മനുഷ്യനാശ്രയിക്കാനായുണ്ട് പ്രകൃതിയും
മനുഷ്യനെന്നാൽരിപുവായതു മനുഷ്യനും.
മനുഷ്യൻ്റെ കണ്ണിലായിസ്നേഹമില്ലലിവുമില്ല
മലർചൂടിയമാനിനിയും ഭോഗവസ്തുവായി
മനോഹരമായയുലകവും ഉപയോഗിച്ചവർ
മലിനമാക്കിയൊരുപഞ്ജരമായിതാ കാണ്മു .
മരംവെട്ടിയൂഷരതയകറ്റിയിതാമരുഭൂമിയാക്കി
മൂർച്ചയേറിയപ്പോക്കിലായിയെല്ലാമെല്ലാം
മുർഖരേപ്പോലെ നശിപ്പിച്ചോരന്ത്യത്താൽ
മൂലധനമില്ലാതായൊരർഥികളായിതാജനം.
മിണ്ടുന്നതോതൻകാര്യാർഥത്തിനായി ചിലർ
മിടുക്കന്മാർ കേന്മാരായിയഗ്രത്താണെന്നും
മിടുക്കില്ലാത്തോരണിയണിയായിയിണങ്ങി
മുമ്പനുംപിനമ്പുമെങ്ങനെമുന്നിലാവണമെ
ന്നോരേ ചിന്തയിൽ.
മുമ്പനാകാനുള്ളയാശയേറിയേറിയോർ
മുന്തിയവിദ്യാലയത്തിലയക്കുന്നു മക്കളെ
മക്കളോ പഠിക്കില്ലേലുറക്കില്ലയൂണുമില്ല
മരിക്കാനായിയുറച്ചവരെല്ലാം പരാജിതർ.
മടിശ്ശീലയ്ക്കു കനമുണ്ടേൽ കേന്മമാരായി
മുടക്കിയതൊക്കെ ലാഭമാക്കീടുവാനായി
മൂധനമില്ലാത്തമണ്ടന്മാരെന്തെടുത്താലും
മടിയിലൊരണപൈസവസൂലാക്കാനാവില്ല.
മുഖം മൂടിയണിഞ്ഞോരു മാനുഷരെല്ലാം
മുഖമറിയാതാരെയും ചതിക്കുവാനുറച്ച്
മുഖം കോടിയ കഴിവില്ലാത്തോരായോർ
മുഖമില്ലാതായൊരുകബന്ധസമാനമായി.
മനുഷ്യർ തന്നെ മനുഷ്യരേയറിയാത്ത
മട്ടുമാറുന്നോരുയസത്യങ്ങളായിയെല്ലാം
മിഥ്യകളായിയുതിരുന്ന സങ്കീർണ്ണതയിൽ
മാറ്റച്ചുവടറിയാത്തയടവുമായികളരിയിൽ.
മനുഷ്യനീ മണ്ണും പ്രകൃതിയുമറിയില്ലാതായി
മനുഷ്യൻമനുഷത്വവും നന്മയുമറിയാതായി
മട്ടുമാറിയപ്രകൃതിയോയസുരതാണ്ഡവുമായി
മനുഷ്യനതന്ത്യംതാങ്ങാനാവാതായദൂനതയിൽ.
മനുഷ്യനതിമോഹത്താലസ്തമിക്കുവാൻ
മദിച്ചിതാ പ്രകൃതിയെതളയ്ക്കാനായിയുറച്ച്
മുന്നിലപായമറിയാതോടുന്നോരോദിനങ്ങളും
മനുഷ്യനപായമോതുവാനാപ്രകൃതിയാർക്കുന്നു.
മുമ്പിലോടുന്നവനിനി പിമ്പനുണ്ടാവില്ല
മേലാപ്പിടിനായിയിനിയധികമില്ലെന്നായി
മെതിയടിതേഞ്ഞൊരുപാദവുമായിയിനി
മനുഷ്യകുലമിനിമവശേഷപ്പതെത്ര കാലം.
മിഴാവ് കൊട്ടി പാടുന്ന മേഘജാലങ്ങളും
മീനോടി കളിക്കുന്ന കാട്ടാറും ചാലുകളും
മാറിടം തൃസിച്ചോരു മരകൂട്ടങ്ങളുമിനി
മഹിയിലായിയവശേഷിപ്പതെത്ര കാലo .
മരിക്കാതിരിക്കട്ടെ മഹീതല വസന്തങ്ങൾ
മനുഷ്യൻ്റെ ഇടങ്ങളുംഅവകാശാധികാരവും
മണ്ണിലൂർന്നിറങ്ങുംകുളിരാർന്നമേഘ കണങ്ങളും
മറക്കില്ലൊരിക്കലുമീയാരാമ ഭംഗിയും;
മണ്ണിൻമണവും; ഹരിതാഭശോഭയും.