ആരു പഠിപ്പിച്ചു ….
ആരു പഠിപ്പിച്ചു….
ഓണത്തുമ്പിയെ.
നൃത്തം ചെയ്യാൻ,
മാവേലി വാണൊരു,
ദൈവത്തിൻ നാടിത്.
അലസമായ് മാരുതൻ,
തലോടുന്നു തുമ്പയെ.
ഈണമായ് പാടുന്നു,
സുന്ദരി കുയിലമ്മ.
ഓണത്തിൻ പാട്ടുകൾ.
തേന്മാവിൻ കൊമ്പിലായ്,
ആര് പഠിപ്പിച്ചു ആര് പഠിപ്പിച്ചു,
സുന്ദരി മയിലിനെ നൃത്തം ചെയ്യാൻ.
ഓണം വന്ന് ഓണം വന്നോണം വന്നേ..
ഓല കുടയിലായ് മാവേലിയും.
തുമ്പയും തെച്ചിയും കാക്കാപ്പൂവും,
സ്വാഗതംഓതുന്നു മാവേലിയെ.
നന്നായ് ഭരിച്ചൊരു രാജാവിനെ,
അംഗീകരിച്ചൊരു നാടാണിത്.
പൂവേ പൂവേ പൊലിപൂവേ പൊലിപൂവേ,
ഓണം വന്നിതാ ദൈവത്തിൻ നാട്ടിലായ്.
ആരു പഠിപ്പിച്ചു …ആരു പഠിപ്പിച്ചു….
ഓണത്തുമ്പിയെ.നൃത്തം ചെയ്യാൻ,
പൂവേ പൂവേ പൊലിപൂവേ പൊലിപൂവേ,
ഓണം വന്ന് ഓണം വന്നോണം വന്നേ..
ഓല കുടയിലായ് മാവേലിയും.

രാജേഷ്‌. സി. കെ ദോഹ ഖത്തർ

By ivayana