പൊന്നിൻചിങ്ങത്തേരേറി
ഓണനിലാവുവന്നേ…!
പൂക്കൈത നാണത്തോടെ ഓണക്കോടിയണിഞ്ഞേ..!
തുമ്പച്ചെടി താളംതുള്ളി പൂക്കാവടിയേന്തുന്നേ…!
മുക്കുറ്റിപ്പൂ വിടർന്നേ …! കോളാമ്പിപ്പൂവിടർന്നേ..!
[പൊന്നിൻ]
ചിങ്ങത്തിരുവോണത്തന്നൽ
മാവേലിപ്പാട്ടുകൾപാടി…!
കമുകിൻപൂനിര തിങ്ങിനിറഞ്ഞേ …!
നെയ്യാമ്പലു കണ്ണുതുറന്നേ …!
ഓണത്തപ്പൻ വരവറിയിച്ചേ ..!
ഓണത്തപ്പൻ വരവറിയിച്ചേ …!
[പൊന്നിൻ]
ധർമ്മച്ച്യുതി പോയ്മറഞ്ഞേ …!
സമ്പൽക്കൊടി പൊങ്ങിയുയർന്നേ …!
തിരുവോണച്ചിറകുമുളച്ച്
ഓണക്കിളി പാറിവരുന്നേ ..!
മാമലനാടുണർന്നു വരുന്നേ …!
[പൊന്നിൻ ]
വിനോദ്.വി.ദേവ്

By ivayana