ഈ മണ്ണിൽ അലിയാത്ത മോഹങ്ങളേ
ചിറകറ്റ ദാഹങ്ങളേ…
എന്നിൽ പടർത്തിയ പ്രണയത്തിൻ സ്വപ്നങ്ങൾ
മണ്ണിൽ അലിയുംവരെ മൊട്ടായിത്തന്നെ സൂക്ഷിക്കും ഞാൻ..
അകലെയേതോ തണുപ്പിൽ വിരിയിച്ച പൂമ്പാറ്റയായി
പാറിപ്പറന്നു നീ നടക്കുമ്പോൾ
ഇവിടെ മോഹത്തിന്റെ താഴ്‌വരയിൽ
സ്വപ്നത്തിൽ അലിഞ്ഞു ഞാനുറങ്ങുന്നു..
പുലരുവോളം കാണുന്ന സ്വപ്നങ്ങളിൽ
ഒരു മാലാഖയായവൾ കൂടെയുണ്ടെന്നും…
തേൻ നിറമുള്ള ചുണ്ടുകളിൽ നിന്നുതിരും
വാക്കുകളാലവൾ എന്നെ തളർത്തിടുന്നു…
എങ്കിലും ഞാൻ കാലത്തിന്റെ ഒഴുക്കിലാ
മഞ്ഞിന്റെ മാലാഖയെ കാണാൻ
കൊതിക്കുന്നോരോ രാവിലും പകലിലും..
അവളൊരു പൂമ്പാറ്റയായി വരുമെന്നോർത്ത്
ഞാൻ വിദൂരതയിൽ നോക്കി
കാത്തിരിക്കയാണെന്നും..

സുരേഷ് പാങ്ങോട്

By ivayana