മുക്കൂറ്റി മാല കൊരുത്തപ്പോൾ തന്നേ
എന്റെ വിഘ്നങ്ങളെല്ലാമകന്നിതേ പോയ് ….
നാരങ്ങാ കൊണ്ടു ഞാൻ മാല തീർത്തു
അറുമുഖൻ വന്നിതു അവകാശം ചൊല്ലീ …..
കണ്ണന്റെ കുസൃതികൾ കാണ്മതിന്നായി
തുളസി കതിരുകൾ കൊണ്ടു ഞാൻ മാലയും തീർത്തു ….
വെറ്റിലയിൽ തീർത്തൊരു മാലയ്ക്കതാവട്ടേ
ആഞ്ജനേയൻ വന്ന് കാത്തു നില്പൂ ….
ചെത്തിപ്പു മാല കൊരുത്തു ഞാനിന്ന്
ഭഗവതി മുൻപാകെ തൊഴുതു നില്‌പൂ …
കൂവളത്തില തൻ ഭാഗ്യം,
പരമശിവനെയിന്ന് തൃപ്തനാക്കാൻ …..
താമരപ്പൂവിന്റെ ശോഭയിൽ കാണായി
മോഹിനി രൂപത്തിൽ വിഷ്ണുവിനേ ….
നല്ല നൂറുംപാലും ഞാൻ നേദിച്ചപ്പോളാകട്ടേ
സർപ്പദൈവങ്ങൾ വന്ന് ഐശ്വര്യമേകീ …..
സർവ്വസ്വം പൂക്കളെല്ലാമേ വന്നിതു
പൊന്നോണ പൂക്കളം തീർത്തപ്പോൾ
പൂരാട ദിനത്തിലെ ഓണവും കെങ്കേമം…!

chibu K Kulangara.

By ivayana