കുറുമ്പിയാണവൾ കുശുമ്പിയാണവൾ പാട്ടിന്റെ
കമ്പമുള്ള കറുമ്പിക്കന്നിമ്പമുള്ള വാക്കുകൾ
(കുറുമ്പിയാണവൾ..)
മുൻപു കേട്ടതല്ല പ്രേമമെന്നറിഞ്ഞ വേളകൾ
തമ്പിസാറിൻ പാട്ടു കേട്ട പ്രണയകാല നാളുകൾ
പമ്പയിൽ കുളിച്ചു തോർത്തി അഞ്ചലോടെ നീ
ചമ്പകപ്പൂമണം അന്നമ്പലത്തിൻ വീഥിയിൽ
(കുറുമ്പിയാണവൾ..)
കിലുങ്ങുന്ന പാദസരം നോക്കി നോക്കി നിന്നതും
കഞ്ചുകത്തിൻ തുഞ്ചത്തായി തട്ടി നിന്ന
കാഞ്ചിമാല കാഞ്ചനയ്ക്കു മേനിയായി
പഞ്ചാരി കണ്ടു നിന്ന ഉത്സവത്തിന്നോർമ്മകൾ
(കുറുമ്പിയാണവൾ..)
വെഞ്ചാമരത്തിൽ നിന്നു കുളിർക്കാറ്റു വീശിയോ?
കൊഞ്ചലിൻ നാദമുള്ള പാട്ടുകാരിക്കൂട്ടുകാരീ
പുഞ്ചിരിത്തേനൊഴുകും മഞ്ഞുകാല പുലരികൾ
അഞ്ചിതൾപ്പൂ ചൂടി വന്ന രാഗകാല സ്മരണകൾ
(കുറുമ്പിയാണവൾ..)
പുഞ്ചിരിത്തേനൊഴുകും മഞ്ഞുകാല പുലരികൾ
അഞ്ചിതൾപ്പൂ ചൂടി വന്ന രാഗകാല സ്മരണകൾ
അഞ്ചിതമായ് പൂത്തു നിന്ന നീയെന്ന കനവുകൾ
അഞ്ചിതൾപ്പൂ ചൂടി വന്ന രാഗകാല സ്മരണകൾ..

(ഷാജി. എൻ. പാലക്കൽ)

By ivayana