രചന : സഫീല തെന്നൂർ✍
സൗഹൃദമെല്ലാം പിരിഞ്ഞു പോയകലത്തിൽ
അനാഥയായി ഞാൻ യാത്ര തുടരവേ….
നീയെന്നരുകിൽ വന്നടുത്തു
സൗഹൃദഭാവമെന്നിൽ ഉണർത്തിയിട്ടു.
നീയെൻ അരികിലായി കാണുമെന്നോർത്തു
നിന്നിലായ് സ്വപ്നം കണ്ടുതുടങ്ങി ഞാൻ.
ഇടറാതെ ഇടനെഞ്ചിലെ മോഹങ്ങൾ പോലെ ഞാൻ
ഇടനെഞ്ചിലാഴത്തിലേറ്റിസുഹൃത്തേ നിന്നെ ഞാൻ…
ഒരു ദിനം വന്നു കൊണ്ടുപോകുമെന്നചിന്തയാൽ
നിനക്കായി കരുതി വെച്ചു ഞാനുമെല്ലാം.
ആ ദിനം പടിവാതിൽ വന്നടുത്തു
നീ എന്നെ സ്വീകരിച്ചു കൊണ്ടു പോയി.
പിന്നെ ഞാൻ സ്വപ്നലോകത്തിലെന്ന പോൽ
സ്വർഗ്ഗ വാതിൽ തുറന്നു നിൽക്കുമ്പോൾ
സ്വർണ്ണത്തിൻ അളവു നീ ചോദിച്ചറിഞ്ഞപ്പോൾ
സന്തോഷത്താൽ ചോദിച്ചതാണെന്നോർത്തു ഞാൻ
സ്നേഹിച്ചു നിന്നെ ഞാൻ തുടങ്ങിയിമ്പോൾ
സത്യത്തിൽ വാക്കുകൾ വെളിച്ചത്തിലുണരുന്നു
സ്വപ്നമെല്ലാം തകർന്നു ഞാനിടറിനിൽക്കവേ..
നേരിന്റെ വാക്കുകളെന്നേയുണർത്തി
ധനമെന്ന വാക്കിൻ വേദന ഞാൻ അറിഞ്ഞു.
സൗഹൃദ ലോകം കണ്ട സ്വപ്നങ്ങൾ
സങ്കുചിത ലോകത്തിലകപ്പെട്ടു പോയി…..
ഓർക്കുവാൻ കഴിയാത്ത നിമിഷമായി
ഓരോ നിമിഷവും കടന്നുപോയി
ജീവന്റെ അവസാന നിമിഷമായി തോന്നി
ജീവനൊടുക്കാൻ കഴിയാതെ തേങ്ങി….
സ്നേഹിച്ച മാതാപിതാക്കളെയോർത്തവൾ
ദുരന്തമായി അവിടെ കഴിയാൻ തുടങ്ങി.
എന്തിനെന്നറിയാതെ അവൾ കണ്ട സുഹൃത്തിന്റെ
സ്നേഹം കിട്ടാതെ തകർന്നുപോയി.
ഇനി എന്റെ വീട്ടിൽ ധനമില്ലെന്നോർക്കുക നിങ്ങൾ
ഇനിയെന്റെ മാതാപിതാക്കൾ എന്തു ചെയ്യും?
പരിഭവം ഇല്ല പരാതിയുമില്ല പിണക്കവുമി –
ല്ലാതെ ഞാൻ നിന്നു കൊള്ളാം…
കരയുകയല്ല ഞാൻ കേഴുകയാണ് ഞാൻ
ഒരുദാസിയായി ഞാൻ ഇവിടെ തുടർന്നു പോകാം….
കദനങ്ങൾ കൊണ്ടു നിറഞ്ഞുനിൽക്കവേ
കണ്ടസ്വപ്നങ്ങൾ എല്ലാം തകർന്നവൾ ശപിച്ച
ലോകത്തിൽ സൗഹൃദമെല്ലാം തകർന്നവൾ
ഈ വീഥിയിൽ ഏകയായി….