അന്നു നിലാവലയൊഴുകി നടക്കേ
കരയിൽകരളിൽ,കൊതിയു,തിളയ്ക്കും
ചട്ടിയിലിളകും കായ വറവിലു
നിന്നുതിരും മണമേറ്റകിടാങ്ങടെ
ഉള്ളിലെയോണ നിലാമണമന്നോണം
മുറ്റത്തോലക്കീറിൽ മലർന്നുകിടക്കെ
നിലാവിനെനോക്കി,യുറങ്ങാതുള്ളോണം;
ഇന്നു നിലാവലയൊഴുകാ മനസ്സിൽ
ഏതോ കടയിലെ വറവും പൊരിയും
ഓർത്തുമലർക്കേയിരവിൻ മുറിയിലു
കരിമേഘങ്ങളു പായും നഭസ്സിലെ
വാനവർതമ്മി,ലിതാത്മഗതം,”നോക്കൂ,
അവിടത കേരള കേദാരങ്ങളിൽ
ഉണ്ണികളെവിടെ, ഓണവുമെവിടെ?”

കലാകൃഷ്ണൻ ഉഴമലയ്ക്കൽ

By ivayana