അത്തമാണെന്നോതി വേലിക്കൽ
മുക്കുറ്റിപ്പൂവുകൾ നൃത്തമാടി
ചുറ്റും ചിരിച്ചുരസിച്ച കോളാമ്പിയും
അതേറ്റു പാടി തലയാട്ടിച്ചിരിച്ചു
വ്യാധി പൂണ്ടുനിൽക്കുന്ന കല്യാണി മാത്രം
ആധിയിൽ മുഴുകി;വിഷാദ ഭാവം ;
കാണുന്നതിലൊറ്റ പൂവുമില്ല ,അല്ലെങ്കിലും
കല്യാണി തൻജീവിതം വേറിട്ടതാവും
ആടിയുലഞ്ഞു കണ്ണൻ്റെ പ്രീയ
കൊന്നയും പൂക്കാതെ നിൽക്കുന്നുണ്ട്
കാലം തെറ്റിയാ കൊന്നയിപ്പോഴിങ്ങനെ
കാലപ്രവാഹത്തിന്നൊപ്പമാവാം
ഇനി വരുന്നോരാ വിഷുവിന് നമുക്കാഘോഷി
ക്കാമെന്ന പ്രതീക്ഷ ഏറെയുണ്ടാം
അന്നു തീരുമീ ആധിയും വ്യാധിയും
എൻ മനം ചൊല്ലുന്നെന്നവളും
പ്രതീക്ഷയാണല്ലോ ജീവിതം, അതിൻ
പ്രതിരൂപമാണല്ലോ പ്രകൃതി പോലും
മന്ദ പവനനും അതേറ്റു ചൊല്ലുo പോൽ
മന്ദമായ് തന്നെ വന്നിടുന്നു
അത്തം കഴിഞ്ഞെത്തും പത്താം നാളിലെ
ഓണം നമുക്കില്ല എന്നു ചൊല്ലി
തുമ്പയും തെച്ചിയും പിച്ചകവുമെല്ലാം
തുമ്പിതുള്ളാനില്ലെന്നു ചൊല്ലുന്നുണ്ട്
തുമ്പിതുള്ളാനില്ലെന്നു ചൊല്ലുന്നുണ്ട്.

….പ്രകാശ് പോളശ്ശേരി

By ivayana