ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ വിഷു ആശംസകൾ !

നിണമണിഞ്ഞ കൈകളാൽ
നിറം പകർന്ന് നുണകളാൽ
നിരർത്ഥമാം ജല്പനങ്ങൾ
നിറയ്ക്കുവാൻ തുനിഞ്ഞവർ !

നിറയേ നുണക്കഥകൾ
നിരത്തി നാട്ടിലിന്നവർ
നിരന്നുനിന്ന് നുണരചിച്ച്
നിറച്ചു നാട്ടിലാകെയും !!

നിന്ദ്യരാൽ മനം തകർന്ന
നിരപരാധിയെങ്കിലും
നിലവിളിക്കുകില്ലവൻ
നിലത്തു വീഴുകില്ലവൻ

നിന്ദ്യരിന്നു ശക്തരായി
നിലയുറപ്പിച്ചെങ്കിലും
നിന്ദ്യർക്കുള്ള മറുപടി
നിവർന്നുനിന്നു നൽകുമോൻ

നിത്യവും നുണ രചിക്കും
നികൃഷ്ട പൊയ്മുഖങ്ങളെ
നിരപരാധി നീക്കിടും
നികൃഷ്ടർ നാട്ടിൽ നാറിടും!

By ivayana