ഇന്ദ്രപ്രസ്ഥത്തിലെ ഒന്നാം രാജസൂയം! ശിശുപാല രാജാവിൻ്റെ അട്ടഹാസവും-ആട്ടങ്ങളും* അരങ്ങേറി.
ഡൽഹി: യുധിഷ്ഠരനെ ചക്രവർത്തിയായി അവരോധിക്കുന്ന ചടങ്ങായിരുന്നു രാജസൂയം. കാലം ഉദ്ദേശം BCE 1500-2000. ഖാണ്ഡവദഹന സമയത്തിൽ അർജ്ജുനൻ മായ സുരനെ തീയിൽ നിന്നും രക്ഷപെടുത്തിയിരുന്നു. അതിന് പ്രത്യപുകാരമായി ഇന്ദ്രപ്രസ്ഥത്തിൽ
ഹസ്തിനപുരം നിർമ്മിച്ചു പാണ്ഡവർക്ക് നൽകി. അവിടെയാണ് രാജസൂയത്തിൻ്റെ വേദി ഒരുങ്ങിയത്.
ജനപദങ്ങളിലെ എല്ലാ രാജാക്കന്മാരേയും ആ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. രാജാക്കന്മാരും അവരുടെ അകമ്പടിക്കാരെക്കൊണ്ടും ഹസ്തിനപുരം തിങ്ങി നിറഞ്ഞു. ഇരുമ്പുയുഗത്തിൽ അധികാരവും വംശമേധാവിത്വവും അരക്കിട്ടുറപ്പിക്കുന്നതിന് രാജസൂയങ്ങൾ അശ്വമേഥങ്ങൾ പടയോട്ടങ്ങൾ മല്ലയുദ്ധങ്ങൾ തന്ത്രങ്ങൾ മുതലായവയായിരുന്നു നാട്ടുനടപ്പ്.
മഹാശക്തനായ മഗഥ(ആധുനിക പാറ്റ്നാ – ഗയ) ചക്രവർത്തി ജരാസന്ധനെ ഭയന്ന് ശ്രീകൃഷ്ണനും യാദവരും മധുരയിൽ നിന്നും ഓടി ദ്വാരകാപുരി പണിത് അവിടെ അധിവസിക്കുന്നു. ഹസ്തിനപുരിയിലെ രാജസൂയം വിജയപ്രദമാകുവാൻ ജരാസന്ധനെ വധിക്കണമെന്ന് കൃഷ്ണൻ പാണ്ഡവരെ ഉപദേശിച്ചു. തൻ്റെ ശത്രുവിനെ അമർത്തുവാനുള്ള കൃഷ്ണൻ്റെ ഒരു കുതന്ത്രമാകാം ആ ഉപദേശം.
ഭീമൻ, അർജുനൻ, കൃഷ്ണൻ എന്നിവർ വേഷപ്രച്ഛന്നരായി മഗഥ രാജധാനിയുടെ കോട്ട ചാടി കടന്ന് ജരാസന്ധ സന്നിധിയിൽ എത്തി. ഭീമനുമായി ഒരു മല്ലയുദ്ധത്തിന് കൃഷ്ണൻ ചക്രവർത്തിയോട് ആവശ്യപ്പെട്ടു. മല്ലയുദ്ധത്തിൽ ജരാന്ധനെ ഭീമൻ കൊന്നു. അതിനു ശേഷം മൂവരും ഹസ്തിനപുരത്തിൽ തിരികെ എത്തി.
രാജസുയചടങ്ങിന് ക്ഷണം കിട്ടിയതനുസരിച്ച് ഛേദി(ഇപ്പോൾ – ബുന്ദേൽ ഖന്ധ്) രാജാവ് ശിശുപാലൻ സർവ്വസന്നാഹവുമായി ഹസ്തിനപുര രാജസഭയിലേക്ക് കടന്നുവന്നു. സൂയത്തിൻ്റെ ആദൃചടങ്ങ് അഗ്രപൂജ ആയിരുന്നു. അത് സഭയിൽ നിന്നും ഒരു ബഹുമാന്യ വ്യക്തിയെ ആദ്യം പൂജിക്കുന്നതാണ്. അതിനു വേണ്ടി ഭീക്ഷ്മർ ശ്രീകൃഷ്ണനെ നിശ്ചയിച്ചു. കൃഷ്ണൻ യുധിഷ്ഠരനിൽ നിന്നും പൂജ ഏറ്റുവാങ്ങി. അതോടെ സഭ പ്രക്ഷുബ്ധമായി. കൃഷ്ണൻ രുക്മിണിയെ വരിച്ചതുകാരണം
ശിശുപാലൻ കൃഷ്ണനോട് കുടിപ്പക വച്ചുപുലർത്തിയിരുന്നു.
‘ ഇവൻ അമ്മാവനെ( കംസവധം) കൊന്നവൻ’ ശിശുപാലൻ ആക്രോശിച്ചു.
‘ കാലി മേയ്ച്ച് നടന്ന, സ്ത്രീകളെ വഞ്ചിക്കുന്ന ഇവൻ എങ്ങിനെ ആദ്യ പൂജയ്ക്ക് അർഹനാകും?’ ശിശുപാലൻ
ഭീക്ഷ്മർ വൃദ്ധൻ എന്നും കഴിഞ്ഞ കാല ചെയ്തികൾ പറഞ്ഞും ആക്ഷേപിക്കുന്നു.
പക്ഷിയേ എയ്ത് വീഴ്ത്തി സുന്ദരിയെ വരിച്ച് അഞ്ചു പേർ പങ്കിട്ടതു പറഞ്ഞ് അർജനനെ പരിഹസിച്ചു.
കൃഷ്ണനോട്: ‘ഞെളിഞ്ഞിരുന്ന് പൂജ ഏറ്റുവാങ്ങിയതെന്തിന്?’ ‘ ഗോപസ്ത്രീ ഭവനങ്ങളിൽ ഒളിച്ചു കടന്ന് ഉറിയിലായിരുന്ന കലങ്ങൾ ഓടക്കുഴൽ കൊണ്ട് ഓട്ടയിട്ട് ഒഴുകി വന്ന തൈര് വെണ്ണ കട്ടു ഭുജിച്ചില്ലേ?’
‘ നദിയിൽ സ്നാനത്തിനിറങ്ങായ യുവതികളുടെ ആടകൾ അവർ അറിയാതെ എടുത്തു കൊണ്ട് അരയാലിൽ കയറി ഒളിച്ചില്ലേ?’
‘ പുല്ലാംങ്കുഴൽ ഊതി നാരികളെ വിളിച്ച് നിരനിരയായി കരയിലേക്കാനിയച്ചപ്പോൾ അവർ നാണം മറയ്ക്കുന്നതിന് നാനാ വശങ്ങൾക്ക് പണിപ്പെട്ടില്ലേ?’ ഇതെല്ലാം കേട്ട് കൃഷ്ണൻ ശിശുപാലനെ വധിക്കുന്നു.

  • മേളങ്ങളുടെ പിൻ ബലത്തിൽ അരങ്ങിൽ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും മുദ്രാഭിനയത്തിൽ കൂടി ആശയവിനിമയം നടത്തുന്ന ഒരു കഥകളി സംങ്കേതമാണ് ആട്ടങ്ങൾ. കഥകളികൾ കൂടുതൽ കണ്ടു പരിചയക്കുന്നതോടെ ഇത് സ്വയത്തമാക്കുന്നതിന് സാധിക്കും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *