ജോലികഴിഞ്ഞു കൈകൾ നല്ലവണ്ണം കഴുകി .സാനിട്ടറൈസ് കൊണ്ട് തിരുമ്മി മുഖത്തു മാസ്കും എടുത്തു വച്ച് നേരെ നടന്നു മെട്രോ സ്റേഷനിലിലേക്കു .. അകലം പാലിച്ചും പലതരം മാസ്‌കും ധരിച്ചു ജനങ്ങൾ സ്റ്റോപ്പിൽ കാത്തുനിൽക്കുന്നു . അടുത്ത ബെഞ്ചിൽ രണ്ടു പട്ടിക്കുട്ടികൾ ഒരേ കളറിലുള്ള മാസക് വച്ച് അല്പം വസ്ത്രം മാത്രം ധരിച്ച സ്ത്രീയുടെ അടുത്ത് ചേർന്നിരിക്കുന്നു ..ജനങ്ങളുടെ നോട്ടം ആ പട്ടികുട്ടികളുടെ മാസ്കിൽ തറച്ചു .നോട്ടം സഹിക്ക വയ്യാതെ .എന്തോ പന്തികേട് തോന്നിയ പെൺ പട്ടിക്കുട്ടി വല്ലാതെ കുരക്കാനും അങ്ങോട്ടും ഇങ്ങോട്ടും ചാടാനും തുടങ്ങി .. ഇതുകണ്ട് മടുത്ത ആൺപട്ടികുട്ടി അവളുടെ മാസ്കിൽ മുഖം അമർത്തി. സഡ്ഡൻ ബ്രേക്ക് ഇട്ടപോലെ അവിടം നിശബ്ദം .
മെട്രോ വന്നുനിന്നു.വണ്ടിയിൽ കയറി അകലം പാലിച്ചു എങ്ങും തൊടാതെ നിന്ന് ..തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി.നേരെ വീട്ടിലെത്തി.. നാളെ കൊണ്ടുപോകാനുള്ള പെട്ടി പായ്ക്ക് ചെയ്യുന്ന തിരക്കിൽ അവൾ ചായ എടുത്തുകുടിച്ചോളൂ അവിടെ ഇരിപ്പുണ്ട് ..ഒന്നുമൂളി നേരെ ബാത്‌റൂമിൽ .. സോപ്പ് തേക്കുമ്പോൾ രണ്ടു തുള്ളി കവിതയായി മുഖത്തുവീണു ..കൊറോണ എന്ന മഹാമാരിക്കും ജോലിത്തിരക്കിനും കുറച്ചുനാൾ വിട .
അതി രാവിലെ വണ്ടിയിൽ കയറി ഞങ്ങൾ ആൽപ്‌സ് പർവ്വതത്തിന്റെ താഴ്വാരത്തിലേക്ക് വണ്ടിയോടിച്ചു ..ഉച്ചക്ക് ഞങ്ങൾ മുറിയിലെത്തി ..പിന്നെ നേരെ കേബിൾ കാറിൽ കയറി ആകാശ കാഴ്ച്ച കാണാൻ . ആകാശത്തെ കൈനീട്ടിപ്പിടിച്ചു ഒരു ചുണ്ണാമ്പുകല്ലിൽ ഞാൻ ഇരുന്നു .. മനോഹരമായ താഴ്‌വാരം അകലെ കടൽ ശാന്തമായി ഒഴുകുന്നു.. കുളിർ തെന്നൽ മുഖത്തേക്ക് ആഞ്ഞടിച്ചു .. കണ്ണുകൾ അടഞ്ഞു ..പിന്നെ അവിടെ വർണ്ണങ്ങൾ കൊണ്ട് നിറഞ്ഞ ആകാശം ..തൊട്ടടുത്ത് ചുണ്ണാമ്പു കല്ലിൽ കിരീടം ധരിച്ചു ഓലക്കുടയും ചൂടി മുഖം മഞ്ഞ മാസ്കുകൊണ്ടു മൂടിയും. കൈയ്യിലെ മുന്തിയ ഫോണിൽ റൂട്ട് മാപ്പ് തയ്യാറാക്കുന്ന മാവേലി തമ്പുരാൻ .
എന്റെ മുഖത്തേക്കു ഒരു സൂര്യ കിരണം പതിപ്പിച്ചു കൊണ്ട് മാവേലി പതിയെ ചോദിച്ചു ..മലയാളി ആണ് അല്ലേ ? കൊറോണയെ പേടിച്ചു വേറെ റൂട്ട്മാപ്പുമായി കുറച്ചു നേരം വിശ്രമിക്കാൻ ഈ ആൽപ്സിന്റെ മുകളിൽ എത്തിയതാണ് അപ്പോൾ ദേ അവിടെയും മലയാളി ..
മാവേലി ഒന്ന് അട്ടഹസിച്ചുകൊണ്ടു പറഞ്ഞു നിർത്തി ..അപ്പോൾ മാവേലിക്കും കൊറോണയെ പേടിയാണ് അല്ലേ ?എന്റെ ചോദ്യത്തിന് മാവേലി ഒന്ന് ചിരിച്ചു .. ആരാധനാലയനങ്ങളും ദൈവങ്ങളും ഭയന്ന് സൂമിനെയും മറ്റു ആപ്പുകളിലും അഭയം നേടുന്നു .. പിന്നെയാണ് ഈ മാവേലി ..
മറുപിടി കേട്ട് ഞാൻ ഒന്ന് ചിരിച്ചു.പിന്നെ മാവേലിയിടായി ചോദിച്ചു ? മാവേലി തമ്പുരാൻ എന്നാണ് ഇങ്ങോട്ടു വന്നത് ..
സ്വർണ്ണക്കള്ള കടത്തും,കൊറോണ വ്യാപനവും,പ്രളയവും , അവിശ്യാസവുമായി കേരളത്തിലെ സാധാ ജനങ്ങൾ പൊറുതിമുട്ടുന്നു.അവിടെ നിന്നാൽ നാം കാണേണ്ടിവരുന്നത് വളരെ വളരെ മോശമായ കാര്യങ്ങളാണ് ..കൊച്ചുകുട്ടികൾ മുതൽ വ്യദ്ധകൾ വരെ പീഡിപ്പിക്കപ്പെടുന്നു.. പിന്നെ നാഗങ്ങൾ കുടുംബിനികളുടെ മേനിയിൽ ആഞ്ഞുകൊത്തുന്നു.. കൊച്ചു കുട്ടികളെ എറിഞ്ഞുകൊല്ലുന്നു ..സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ ഒളിച്ചോടുവാൻ .കാമവും പണവും മനുഷ്യനെ നിക്യഷ്ടനാക്കുന്നു …ആകെ മനം മടുത്തു .
എന്നാൽ റൂട്ട് മാപ്പ് യൂറോപ്പിലേക്ക് ആക്കാമെന്നു കരുതി ..അങ്ങനെ ഇവിടെ രണ്ടുമൂന്നുനാൾ ഇവിടം കണ്ടപ്പോൾ വേഗം തിരിച്ചുപോകാൻ തോന്നുന്നു.ഇവിടവും വ്യത്യസ്ഥമല്ല ..
ഞാൻ മുഖമുയർത്തി നോക്കി .. മാവേലി തന്റെ റൂട്ട് മാപ്പും വിഡിയോകളും വാട്സ് ആപ്പിലും യൂട്യൂബ് ചാനലിലും അപ്ഡേറ്റ് ചെയ്യുന്നു ..ഇപ്പോൾ അതാണല്ലോ ട്രെൻഡ് ..പാതാളത്തിലെ വെബ്‌സൈറ്റിലേക്ക് അത് അപ്ഡേറ്റ് ചെയ്യുന്നു ..
ഞാൻ പാതാളം വെബ്‌സൈറ്റ് ഒന്ന് തുറന്നു നോക്കി ..റൂട്ട് മാപ്പ് കണ്ടു ഒന്ന് ഞെട്ടി ..ചുവന്നതെരുവിൽ ..മാവേലിയോടൊപ്പം രണ്ടുമൂന്നു മദാമ്മകൾക്കൊപ്പം ദേ മലയാളി മങ്കകൾ ..കുട്ടിനിക്കറും സൂത്രാണിയും ഇട്ടു പിന്നെ ചിലർ അതും ഇടാതെ വില പേശുന്നു ..പച്ച മാംസങ്ങൾക്ക് വിലയിട്ടു മുന്തിയ വണ്ടികളിൽ കയറിപ്പോകുന്നു.പക്ഷെ സർക്കാർ കോവിഡ് മാർഗ്ഗരേഖകൾ പാലിക്കേണ്ടത് എങ്ങനെ ..ഒന്ന് ചിന്തിച്ചു….
അതിനും വഴികൾ ഉണ്ടാകും നെഗറ്റീവ് സർട്ടിഫിക്കറ്റ് സാനിറ്ററൈസര് മുഖംമൂടി അങ്ങനെ പലവഴികൾ …രാത്രിയിലെ യാത്രക്കാർ പക്ഷെ പകൽ വെളിച്ചത്തിലെ മാലാഖമാർ ….
ഞാൻ നേരെ മാവേലിയെ നോക്കി .. മാവേലി തന്റെ ഫോണിലെ വിഡിയോ കാണിച്ചു .അതിലേക്ക് ….നോക്കി …
“കൊറോണ വന്നു മരണപ്പെട്ടവന്റെ മരണം ..ആഘോഷമാക്കുന്നവർ ..ആഹ്ളാദിക്കുന്നവർ “..
ആ വിഡിയോയിലേക്ക് തുറിച്ചു നോക്കി ഞാൻ കാണുന്നത് …
കൊറോണ വിഹരിക്കുന്ന സമയം സോമുവിനു കലശലായ പനി .. ഭൂമിയിൽ എന്തോ രോഗം പടരുന്നുവെന്നു ..ടിവിയിൽ അറിയിപ്പ് ആരും മുഖമൂടിയില്ലാതെ പുറത്തിറങ്ങരുതെന്ന് ..നാളെ മുതൽ ലോക് ടൗൺ ആണെന്ന് ..
സരിത നേരെ സോമുവിനോട് പറഞ്ഞു പലചരക്കുകടയിൽ പോകണം .. ചെറിയ പനി നോക്കേണ്ട .. രണ്ടാളും വണ്ടിയിൽ കയറികടയിലെത്തി ..സാധങ്ങൾ വളരെ കുറവ് ഉള്ളതിനെല്ലാം പൊന്നുംവില ..അവസാനം വിലനോക്കാതെ എല്ലാം വാരിക്കൂട്ടി ..അടുത്ത നാടൻ കടയിലെത്തി അവിടെ സാധങ്ങൾക്കെല്ലാം ഇരട്ടി വില ..പുരനനയുമ്പോളല്ലേ വാഴവെട്ടേണ്ടത് ..അതെ സോമു പറഞ്ഞു . അടുത്ത ഒരു സ്വർഗ്ഗം ചൊവ്വയിൽ വാങ്ങാനുള്ളത ..അതെ ..എന്നാൽ കൊറോണ മുന്പിലുണ്ടെന്ന് മറന്നുപോകുന്നു.. ഹും ഒരു ചിരിയോടെ തിരിച്ചു വീട്ടിലെത്തി.
ശ്വാസം കിട്ടാൻ വിഷമിക്കുന്ന സോമു .പനി കൂടുന്നു ..സരിത നേരെ ആംബുലൻസ് വിളിച്ചു .. അവർ പാഞ്ഞെത്തി ആശുപത്രിയിൽ മൂക്കിലൂടെയും വായിലൂടെയും സ്രവങ്ങൾ എടുത്തു അതെ.. സോമുവിന് കൊറോണ സ്ഥീതികരിച്ചു.. സോമുവിനെ ഐ സി യൂ വിലേക്ക് മാറ്റി .സരിതയും കുട്ടികളും പതിനാലു ദിവസം ക്യരെന്റിനിൽ .
വിവരം കാട്ടുതീ പോലെ പാഞ്ഞു . സോമു ഐ സി യു വിൽ കിടന്നു ശ്വാസത്തിനായി ആഞ്ഞു വലിക്കുന്നു .സരിതയും കുട്ടികളും രണ്ടുമൂന്നു ദിവസം പിടിച്ചു നിന്നു ..ആഹാര സാധനങ്ങൾ തീർന്നു ..പലരെയും വിളിച്ചു ഒരു സഹായത്തിനായി ..ആർക്കും സമയമില്ല ..എല്ലാവര്ക്കും ജോലി .. എല്ലാവരും മനപൂർവ്വം ഓരോന്നുപറഞ്ഞു ഒഴിവായി ..
സരിത മനസ്സിൽ പറഞ്ഞു സോമേട്ടൻ എന്തൊക്കെയാണ് മറ്റുള്ളവർക്ക് വേണ്ടി സ്വന്തം കുടുംബം നോക്കാതെ ചെയ്തു കൊടുത്തത് .എത്ര എത്ര സന്ഘടനകൾ .ആരാധനാലയങ്ങൾ ..എവിടെ എല്ലാവരും ..കാര്യം കാണാൻ വേണ്ടി മാത്രം ചില കൂട്ടർ .കോവിഡ് കാരണം മനുഷ്യരെ മനസ്സിലാക്കാൻ കഴിഞ്ഞു ..
സരിത അവസാനം ഡെലിവറിക്കാരെ വിളിച്ചു ..സാധനങ്ങൾ വീട്ടിൽ മുൻപിലെത്തി .പെട്ടെന്ന് ഫോൺ ബെല്ലടിക്കുന്നു സരിത ഫോണെടുത്തു ..
കണ്ണിലൂടെ കണ്ണുനീർ വീണു ….വീഴാതെ അടുത്ത മേശയിൽ പിടിച്ചു… കസേരയിലേക്ക് ഇരുന്നു ..മക്കൾ ഓടിയെത്തി ..നമ്മുടെ സോമേട്ടൻ പോയി..ഒരുകൂട്ടക്കരച്ചിൽ .. കുറെ നേരം ഒന്നും മിണ്ടാതെ സരിത ..ധൈര്യം വീണ്ടെടുത്ത് ..
അതെ… തനിച്ചേയുള്ളു നേരിടണം എല്ലാം .. .
പെട്ടെന്ന് അവളുടെ വാട്സ്ആപ്പിൽ ഒരു മെസ്സേജ് സൂംആപ്പിലൂടെ സോമുവിന്റെ ആൽമാവിനുവേണ്ടി പ്രാർത്ഥന നടത്തുന്നു .പിന്നെ സൂം ഐഡിയും മറ്റും ..ദേഷ്യം കൊണ്ട് സരിത ഉറക്കെ പറഞ്ഞു ..ഒന്നിനും ഒരു സഹായവും ചെയ്യാത്ത ഇവർ .. സോമുവേട്ടന്റെ മരണം ഇത്രപെട്ടെന്ന് അറിഞ്ഞിരിക്കുന്നു ..
പണ്ട് ആരാധനാലയത്തിന് ചുറ്റും ഈങ്കിലാബ് വിളിച്ചു നടന്ന ഇവർ ഇപ്പോൾ കാര്യസ്ഥർ. കാലം പോയപോക്കിൽ വരവ് വെക്കുന്നുണ്ട് .ശത്രു മനോഭാവം വച്ചുപുലർത്തി കാശുമാത്രം മുന്നിൽകണ്ട് നടക്കുന്നവർ… ഇവർ എന്റെ സോമുവേട്ടനുവേണ്ടി ഒരു കൂട്ടപ്രാർത്ഥനയും നടത്തേണ്ട .
അടുത്ത മെസ്സേജ് വന്നിരിക്കുന്നു. സോമുവിന്റെ ഒരു ഫോട്ടോ തരണം പത്രത്തിൽ കൊടുക്കണം ..പിന്നെ അടുത്ത മലയാള ചാനലിൽ മരണവിവരക്കണക്ക് പറയുമ്പോൾ എനിക്ക് പറയാനുള്ളതാണ് .
മറ്റു വ്യക്തികളുടെ അവകാശങ്ങളിലേക്ക് ഉള്ള കടന്നുകയറ്റം ..ശിക്ഷാർഹമാണെന്ന് അറിയാമെങ്കിലും ഞാൻ വലിയവൻ ..എന്ന ചിന്ത ..ഹും .സരിത ഒന്നിനും മറുപിടി കൊടുക്കാതെ അടുത്ത നടപിടികൾ ചെയ്യുന്നതിനായി സർക്കാരിനെ സമീപിച്ചു ..
എന്നാൽ ക്യാരേന്റീനിൽ ആയതു കൊണ്ട് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് വേണം ..അല്ലെങ്കിൽ സർക്കാർ തന്നെ മറ്റു ചടങ്ങുകൾ നടത്തും ..നിങ്ങൾക്ക് അകലം പാലിച്ചു ചടങ്ങിൽ പങ്കെടുക്കാം ..
സരിത വിതുമ്പി എല്ലാം സമ്മതിച്ചു ..ദിവസം നിങ്ങളെ അറിയിക്കും എന്ന മറുപിടി കേൾക്കാതെ അവൾ നടന്നു നീങ്ങി ..
അവളുടെ ചിന്തയിലേക്ക് പലതും ഓടിവന്നു ..സോമേട്ടനെ കണ്ടുമുട്ടിയതും വിവാഹവും കുട്ടികളും എല്ലാം ..ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാകുന്നു.. ആരും ഒന്ന് വിളിച്ചില്ല .. ഒരു സഹായത്തിനു ഉണ്ടായില്ല ..
ആദരാഞ്ജലികൾ തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു അവർ ആദ്യം വരുന്ന അനുശോചന കുറിപ്പ് ഏറ്റവും വല്യ ശത്രുവിന്റെ ..കാരണം അവൻ സന്തോഷിക്കുന്നു എന്നതിന്റെ തെളിവാണ് ..അവൻ ഒടുങ്ങിയിരിക്കുന്നു ..ഒരു ശല്യം ഒഴിവായിരിക്കുന്നു .. ആ സന്തോഷമാണ് അനുശോചനമായി അറിയിക്കുന്നത് ..…
എത്ര സംഘടനകൾ എത്ര ആരാധനാലയങ്ങൾ എത്ര എത്ര കൂട്ടുകാർ എല്ലാം അവരുടെ നേട്ടങ്ങൾക്കു വേണ്ടിമാത്രം .
വീണ്ടും അതാ വരുന്നു ഒരു മെസ്സേജ് .. ഒരു ചാനൽ വീഡിയോ .. സോമുവിന്റെ ഗുണഗണങ്ങൾ മാത്രം പറഞ്ഞു കൊണ്ട് ആ മുഖ്യൻ ..പേരെടുക്കാൻ മാത്രം മനുഷ്യന്റെ മരണം ആഘോഷമാക്കുന്നവർ ..സരിത ആഞ്ഞു തുപ്പി ..
രണ്ടു ദിവസങ്ങൾക്കു ശേഷം സോമുവിന്റെ സംസ്കാരച്ചടങ്ങുകൾ ..മറ്റുള്ളവരെപ്പോലെ ലൈവ് ടെലികാസ്റ്റിംഗ് ഇല്ലാതെ ..കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ..ചെറിയ ചടങ്ങു ആ ആറടിമണ്ണിൽ ഒരുപിടി മണ്ണ് ഇടാനാകാതെ സരിതയും കുട്ടികളും വിങ്ങിപ്പൊട്ടി …
അങ്ങനെ എത്രയോ ജന്മങ്ങൾ ഒരു അനാഥ ജഡമായി മറവു ചെയ്യപ്പെടുന്നു …വീഡിയോ കണ്ടു തീർന്നതും കണ്ണുകൾ തുടച്ചുകൊണ്ട് മൂകനായിരുന്നു .
മാവേലി തന്റെ കിരീടം തലയിൽ ചൂടി എന്നോട് വിട പറഞ്ഞു അടുത്ത റൂട്ട് മാപ്പിലെ ചുവന്ന മഷികൊണ്ട് മാർക് ചെയ്ത സ്ഥലത്തേക്ക് പോകാൻ തുടങ്ങി ..
ഉടൻ ഞാൻ ചോദിച്ചു അവിടെക്ക് പോകാൻ കോവിഡ് മാനദണ്ഡങ്ങൾ അനുവദിക്കില്ല .. മാവേലി ഒന്ന് ചിരിച്ചു അതിനുശേഷം കോവിഡ് നെഗറ്റീവ് എന്ന സെര്ടിഫികറ്റ് ഉയർത്തിക്കാട്ടി ..മാസ്‌ക് മുഖത്തു വച്ചുകൊണ്ടു എന്റെ നേരെ കൈകകൾ വീശി .. .
അതെ ഇങ്ങനെയാണ് ഈ ജനം…. കാട്ടിക്കൂട്ടുന്നത്? ..കല്യാണങ്ങൾ ,ജന്മദിനങ്ങൾ, വീഡിയോ ചാനലുകൾ ..സ്വന്തം കാര്യം സിന്ദാബാദ് ,എനിക്ക് മുന്നിലെത്തണം ..മറ്റവന്റെ രണ്ടുകണ്ണുകൾ പോയാലും ..അസൂയയും കുശുമ്പും മാത്രമായി മാറുന്ന ഈ ലോകത്തിൽ മഹാവിപത്തുകൾ നോക്കി ചിരിക്കുന്നു ..
അങ്ങനെ പല പല ആഘോഷങ്ങൾ ഇപ്പോൾ ഒന്ന് പുറത്തിറങ്ങാൻ പോലും കഴിയാതെ ..അതേസമയം ഇതും ആഘോഷമാക്കുന്നുണ്ട് ..
ഇത്തവണ ഓണം ഓൺലൈനിലൂടെ ആണ്… കൊവിഡ് പശ്ചാത്തലത്തിൽ ഒത്തുചേരലുകൾ അപകടം വിതയ്ക്കുമെന്നതിനാൽ കൂട്ടായ്മകളെല്ലാം പതിവ് ആഘോഷങ്ങൾ ഒഴിവാക്കി. എന്നാൽ ഓണക്കാലത്ത് വെറുതെയിരിക്കാൻ ഇവരാരും തയ്യാറല്ല, ഇത്തവണത്തെ ഓണം ഓൺലൈനിൽ ആഘോഷിക്കാനാണ് ഒരുങ്ങുന്നത്.
ഓണാഘോഷത്തിന്‍റെ ഓൺലൈൻ പ്രചരണം ആരംഭിച്ചിട്ടുണ്ട്. ചിലയിടങ്ങളിലാകട്ടെ മത്സര രജിസ്ട്രേഷനും മത്സരങ്ങളും ആരംഭിച്ച് കഴിഞ്ഞു.കൂടുതൽ കൂട്ടായ്മകളും മത്സര രജിസ്ട്രേഷൻ നടത്തുന്നത് ഗൂഗിൾ ഷീറ്റ് വഴിയാണ്. ഇനങ്ങളുടെ വീഡിയോ മെയിൽ ചെയ്യാനും വാട്സആപ്പ് ചെയ്യാനുമാണ് മത്സരാർഥികളോട് ആവശ്യപ്പെടുന്നത്. രജിസ്ട്രേഷൻ വാട്സ്ആപ്പിലൂടെ നടത്തുന്നവരുടെ എണ്ണവും ചെറുതല്ല.
മുഖം മാസ്കുകൾ കൊണ്ട് മൂടിയാലും മനുഷ്യ മനസ്സുകൾ കാണാൻ മടിക്കുന്നത് .. കൊറോണയെക്കാൾ മഹാ രോഗം തന്റെ മനസ്സിൽ കുടികൊള്ളുന്നുണ്ടോ?ചിന്തിക്കേണ്ട അവസരം …..
ഒരു തണുത്ത കൈ എന്റെ കവിളിൽ ഉരസി ഞാൻ കണ്ണുതുറന്നു മാവേലിയുമില്ല ഒന്നുമില്ല ….എന്ത് ചെയ്യുവാ ..വാ .. എണീറ്റ് വാ .. അടുത്ത ഐസ് ഗുഹയിലേക്ക് പോകേണ്ടേ .. അതെ ജാക്കെറ്റ് ഇട്ടോ തണുക്കും മൈനസ് പത്തു ഗ്രേഡ് ആണ് .. ജാക്കറ്റ് ഇട്ടുകൊണ്ട് ഞാൻ നടന്നു ..തണുപ്പിലേക്ക് ..
ജോർജ് കക്കാട്ട്