എന്റെവീടിന്റെ
കുന്നിൻചെരുവിലായ്
അമ്പിളിമാമൻ ചിരിച്ചു
നിന്നീരുന്നു.
അമ്മതന്ന മാമുവിലെന്നും
അമ്പിളിമാമൻ തൻ
നിലാവാണ് സോദരെ
എന്റെവീടിന്റെ
കുന്നിൻചെരുവിലായ്
അമ്പിളിമാമൻ ചിരിച്ചു .
നിന്നീരുന്നു ‘അമ്മ മാമു
കൂട്ടികുഴക്കുമ്പോൾ
തൈരുപോലതിൽ
നിലാവും കുഴയുന്നു
അമ്മപിന്നതിൽ സ്നേഹം
കുഴക്കുന്നു ..അമ്പിളിമാമൻ
കണ്ടുചിരിക്കുന്നു
അമ്മയോളം സ്നേഹം
മക്കൾക്കുണ്ടെങ്കിൽ
ആറ്റിലെ വെള്ളം
മേലേക്കാണത്രെ
അമ്പിളിമാമൻ,
പൊട്ടിച്ചിരിക്കുന്നു.
എത്രമക്കളെ മാമൂട്ടിച്ചു
ഞാൻ…ദൈവമേ..
മാതാപിതാക്കൾപോൽ
ഗുരുവും പ്രകൃതിയും .
ദൈവം പോൽ…. മക്കളെ .
അമ്പിളിമാമൻതൻ
നിലാവും അമ്മതൻ
സ്നേഹവും മാമുവിൽ
ചേർന്നാലത്
പാലാഴികടഞ്ഞ
അമൃതാണ് ദൈവമേ..
അമ്മതന്ന മാമുവിലെന്നും
അമ്പിളിമാമൻ തൻ
നിലവുണ്ടെന്റെ സോദരെ.
എന്റെവീടിന്റെ
കുന്നിൻചെരുവിലായ്
അമ്പിളിമാമൻ ചിരിച്ചു .
നിന്നീരുന്നു.