മാനം തെളിഞ്ഞു ചെമ്മാനം കണ്ടു
ചിങ്ങം വന്നു പൊന്നിൻചിങ്ങം വന്നു
തോടുതെളിഞ്ഞു തെളിനീരു കുണുങ്ങി
നാടായ നാടെല്ലാം പൂവിളിയായ്
ഓണം വന്നു തിരുവോണം വന്നു
ഓണത്തപ്പൻ കുട ചൂടി വന്നു
മുറ്റത്തെ ചക്കരമാവിൻ്റെ കൊമ്പത്ത്
ഊഞ്ഞാലുകെട്ടി ഉണ്ണികളാടി
പൂക്കളമിട്ടു രസിച്ചിടും മങ്കമാർ
പൂവേ പൂപ്പൊലി ആർത്തുവിളിച്ചു
കുമ്മിയടിച്ചു കളിക്കുന്നു കുട്ടികൾ
മാവേലി മന്നനെ വരവേൽക്കുന്നു
അത്തം പത്തോണം തിരുവോണം
പൊന്നോണം
മാവേലി തമ്പുരാനെഴുന്നള്ളുന്നു
പുത്തരി നെല്ലിട്ട് പത്താഴ പുര നിറഞ്ഞു
തെങ്ങോല വെട്ടി പന്തലൊരുക്കി
വിത്തും കൈക്കോട്ടും ഓണക്കിളി പാടി
നാടൻ മേളത്താൽ നാട്ടിൽ മുഴങ്ങി
പൂത്തു ശോഭിച്ചു കിടക്കുന്ന പൂവുകൾ
മവേലി മന്നനെ എതിരേൽക്കുന്നു
ചിങ്ങം പുതുവർഷം ഓണത്തിൻ തിരുമാസം
മവേലിത്തമ്പുരാനെഴുന്നള്ളുന്നു.
ഷാജി വെൺമണി