മുറ്റത്തു കുട്ടികൾ തീർത്ത പുഷ്പമഞ്ജരീജാലം
ഓണത്തെ വരവേൽക്കുമീ
തിരുവോണ പുലരിയിൽ
ഓര്മയിലെന് ബാല്യം
സപ്ത വര്‍ണ്ണ ബിന്ദുക്കളായ്
തിളങ്ങുവാനെന്‍ ജന്മമേ ഓർത്തെടുക്കട്ടെ ഞാന്‍
ഓണക്കോടി കിനാവുകൾ
ഓണസദ്യ തൻ ആർത്തിയുമായ്
കൈവിട്ടൊരെൻ ബാല്യമേ വീണ്ടുമൊരു തിരുവോണം
കേളികൊട്ടിന് വർണ്ണ
മലരുകള്‍ പറിച്ചുനൽകി
മക്കളെ ഞാനേല്പ്പിച്ചിടട്ടെ ..
എന്‍ പൂക്കൂടയിലിന്നന്യമല്ല ബാല്യത്തിന്‍ വർണ്ണപൂക്കൾ
കെട്ടിയാടിയ കുമ്മാട്ടി
വേഷങ്ങൾ തൻ ആർപ്പുകള്‍
ഓണക്കളികളുയർത്തും
ആരവാഘോഷ തിമിർപ്പുകൾ
ചേക്കേറുന്നു മനസ്സിന്‍ ചില്ലകളില്‍ ഓണപുലരിതൻ
മുഖരിത കിളി കൂജനങ്ങൾ
തന്‍ മധുരതഗാനമാലിക ഓണക്കോടിക്കായ്
ഉമ്മറത്തോടിയണയും കുഞ്ഞു ബാല്യം
ഓണനിലവിന്റ നറുപാൽ
വെട്ട രാക്കിനാവുകൾ
തുമ്പി തുള്ളലും ഓണപ്പന്തും
തിരുവാതിര കളിലാസ്യവും
വര്‍ണ്ണ പൂക്കളവും , മാതേരും, അരിമാവ്‌കോലമിടലും
നിറദീപവും സ്മരണയായ്
വിസ്മയങ്ങളാകുമീ ഗ്രാ‍മസൌഭാഗ്യങ്ങളിന്നും
ഓര്‍ക്കാനെനിക്ക് മക്കൾ
തൻ ഓണകാഴ്ചകൾ മാത്രം.
അന്യമാക്കാതെ നോക്കട്ടെ
തിരുവോണ ആനന്ദധാരകൾ.

By ivayana