ഓർമ്മകളുണർത്തി
ഉത്രാടപ്പാച്ചിലെത്തി
ഓണമെന്നാലിന്നു
ദുഃഖമുണർത്തി.
തുമ്പപ്പൂവിന്നില്ല
കാക്കപ്പൂവിന്നില്ല
തൊടിയിലെവിടെയും
നീയില്ല ഞാനില്ല.
നാട് കാണാൻവരും
മാവേലിമന്നനും
മുഖപടം ചാർത്തേണ്ട
യോഗമായി.
ഉപ്പേരി, പായസ-
ഗന്ധമില്ലിന്നെങ്ങും
സാനിറ്ററൈസിന്റെ
ഗന്ധമായി.
വേദനയാണിവ-
യെങ്കിലും നാമെല്ലാം
വാഴ്‌വിനായ് മാസ്ക്കിട്ട്
നിന്നിടേണം.
നാളേയ്ക്ക് വേണ്ടിനാം
സൂക്ഷിച്ചുനിന്നിടാം
നമ്മൾക്കും നാടിനും
ശക്തിനൽകാം..
ഹൃദയം നിറഞ്ഞ ഓണാശംസകളോടെ ……
ലിഷ ജയലാൽ🌹