എത്തിയല്ലോ വന്നെത്തിയല്ലോ …
മാവേലി നാട്ടിലായ്,
മന്ദമാരുതൻ തമ്പുരു മീട്ടുന്നു …
കള്ളം ചതിവും ,
ഇല്ലാത്തൊരു നാട്…
അത്നമ്മുടെ മാവേലി നാടത്രേ,,,
നല്ല നേതാക്കളെ,
അംഗീകരിക്കുവാൻ ,,
ഞങ്ങൾ മലയാളികൾ
മുമ്പിലായ്… എന്നും
പോയ്കഴിഞ്ഞുപോയ്,
നൂറ്റാണ്ടുകൾ ഇന്നും,
ഹൃദയത്തിനുള്ളിലായ്,
മാവേലി മുത്തച്ഛൻ .
വന്നെത്തിയല്ലോ ..
മാവേലി നാട്ടിലായ് ,
പൂവിളികൾ മുഴങ്ങുന്നു.
നാടെങ്ങും ആറപ്പുവേ,….
പൂവേ പൊലിപൂവേ ..
ഓണം വന്നുഹാ,
ദൈവത്തിൻ നാട്ടിലായ് ..
പലഹാരങ്ങൾ നെയ്യപ്പം,
പൂവട കായ് വറുത്തതും .
അവീലുംഎലിശ്ശേരി .
ജാതി മത ഭേദമില്ലാതെ,
ആഘോഷിക്കുന്നു..
പൊന്നോണംനാട്ടിലായ്,
നല്ല നേതാക്കളെ ….
അംഗീകരിക്കുവാൻ ,
ഞങ്ങൾ നാട്ടുകാർ..
മുമ്പിലായ് എന്നും,
പൂവേപൂവേ പൊലിപൂവേ…
പൊലിപൂവേ….
ഓണം വന്നുഹാ,
മാവേലി നാട്ടിലായ്.

രാജേഷ് .സി.കെ
ദോഹ ഖത്തർ

By ivayana