ഓണം വന്നോണം വന്നോണം വന്നേ…
നീയറിഞ്ഞില്ലേടി
ചിരുതപ്പെണ്ണേ
പുത്തരിയുണ്ണുവാൻ
കിട്ടാഞ്ഞിട്ടോ?
എന്തിത്ര സങ്കടം വന്നു കൂടാൻ
അച്ഛൻ മലയിൽ , നിന്നും വന്നതില്ലേ…
ഓണമുണ്ണാനായ് ഒന്നുംതന്നതില്ലേ?
കുട്ടികൾ ആർപ്പും വിളികളുമായ് എല്ലാടവം ഓടി നടന്നിടുന്നു…
മാവേലി മന്നനെ എതിരേൽക്കാനായ്,
നീയും വരുന്നില്ലേ ചിരുതപ്പെണ്ണേ.
മാവേലിമന്നനെ കണ്ടിടേണ്ടേ…
പാടത്തെ പൂക്കൾ പറിച്ചിടേണ്ടേ
ഊഞ്ഞാലിലാടേണം
പാടിടേണം.
ഓണക്കളികൾ കളിച്ചിടേണം.
പുള്ളോർക്കുടവുമായ്
പുള്ളുവന്മാർ
വീടുകൾതോറും ,
പാടി നടന്നിടുന്നു.
പറയൻ തുള്ളൽ നീ, കണ്ടിട്ടുണ്ടോ
ഓലക്കുടയിൽ., ഓലത്തൊങ്ങൽ ചാർത്തി വീടുകൾതോറും..
തുള്ളിക്കളിച്ചിടുന്നു ഒരുനേരമെങ്കിലും വയർ നിറയെ ,
ഉണ്ണാമെന്നുള്ള സന്തോഷത്താൽ….
‘കുട്ടികളും കൂടെ കൂട്ടിനുണ്ടേ മാവേലിമന്നനെ എതിരേൽക്കാനായ്
കൂട്ടിനായ് ചിരുതേ നീയും വേണം
മവേലി തമ്പ്രാനെ എതിരേൽക്കാനായ്
ഓണസദ്യ ഒരുക്കിടേണ്ടേ
ഓണപ്പാട്ടുകൾ പാടി ടേണ്ടേ?
ഓണപ്പുടവ തന്നീടുവാൻ തമ്പ്രാക്കൾ നമ്മെ വിളിക്കുന്നുണ്ടേ ..
നീവരുന്നില്ലേടി
ചിരുതപ്പെണ്ണേ.,
ഓണപ്പുടവയും വാങ്ങി ടേണ്ടേ.
ഓണപ്പുടവ ഉടുത്തു കൊണ്ട്
ഓണക്കളികൾ
കളിച്ചിടേണ്ട
നീ വരില്ലേ എൻ്റെ ചിരുതപ്പെണ്ണേ
മാവേലി മന്നനെ വരവേൽക്കാനായ്.