മരണം വിരുന്നിനെത്താത്തൊരു വീടില്ല
നിലവിളിയ്ക്കാത്തൊരു മനസ്സുമില്ല
കൂട്ടിനുണ്ടേവർക്കും ദു:ഖങ്ങൾ
കെട്ടികിടപ്പുണ്ട് മനസ്സിൽ വ്യാധികൾ
ജീവിതമൊരു യാത്രയായിടുമ്പോൾ
വന്നു പോയിടുമതിൽ ദുരിതങ്ങൾ
ഒന്നിനുപിറകെയൊന്നൊന്നായ്
തടസ്സങ്ങൾ പല പല വിഷമതകൾ
അതിജീവിച്ചിടുന്നു നാമെല്ലാത്തിനേയും
മറവിയിലാക്കി യാത്ര തുടരുന്നു
ഒന്നും സംഭവിച്ചിടാത്ത മട്ടിൽ
നല്ലദിനങ്ങളോട് കൂട്ടുകൂടീടുന്നു
മാരി വന്നാലുമത് മഹാവ്യാധിയായാലും
അതിനൊപ്പം നമ്മൾ ജീവിച്ചിടുന്നു
ആഘോഷങ്ങളെയും വിരുന്നൂട്ടി
ദുരിതങ്ങളെ കാണാമറയത്താക്കീടുന്നു
കാണാം വിറ്റു ഓണമുണ്ണുന്നൊരീ നാട്ടിൽ
ദുരിതങ്ങളെല്ലാം മറന്നീടുവാൻ
വന്നെത്തുന്നു മറ്റൊരു ഓണ നാൾ
തിരുവോണം ഒരു വട്ടം കൂടി
ഓണാശംസകൾ..