രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍
പഴങ്കഥകളിൽ ചിലങ്കകെട്ടി
പാലൂറും തേൻകനികളേറെ
പഠിക്കണം നീ രുചിക്കണം
പാരിൽ പഴയ ചരിതമൊഴികൾ
പാരിന്നായ് നീ വിളമ്പണം
മധുവൂറം നവനറുമണമൊഴികൾ
ഏതും പഠിക്കണം
എന്തും പഠിക്കണം
എന്നും പഠിക്കണം
ഗണിക്കണം നീ
ഗമിക്കണം നീ
ഗമയിൽ ക്ഷേമതൻ മടിയിൽ
ലയിക്കണം മണ്ണിൻ
ലവണരസമായ് നീ
നീരൂറവ നെഞ്ചിൽ പേറി
നീ പഠിക്കണം പഠിപ്പിക്കണം
സയൻസ്സിൻ സ്വരങ്ങളും
സരസമായ് സുന്ദരമകയ്
ജീവിതവിപിനത്തിൻ
ആരോഹണങ്ങളും
അവരോഹണജീവതന്തുക്കളും
ചരടിൽ കോർത്താട്ടാമൗലിയിൽ
അണിയിക്കണം കലേ
സരസ്സേ ദേവിയാൾ
ജീവിതവീഥിയിലവർ
കാൽതെറ്റി വീഴാതിരപ്പാൻ
കലാലയ മാ…
കന്തി മാ…..
ആദിയും നീ
അന്തവും നീ…
നീ മാസ്മര ദേവി