ഓണാവന്നോണംവന്നോണം വന്നേ
പാറിനടക്കുവാൻ ഓണം വന്നേ
പൂക്കളിറുക്കുവാൻ പോയിടേണ്ടേ
പൂവട്ടിയെല്ലാം ഒരുക്കിടേണ്ടേ
തൊടിയിലെ പൂക്കളും ദൂരേക്കളഞ്ഞേ
വിഷത്തിൻ പൂക്കളും വാങ്ങിടേണം
വർണ്ണങ്ങൾ പലവിധമേറെയുണ്ടെങ്കിലും
ഗന്ധവും– മൊട്ടുമില്ലാതായേ
കൊറോണ എന്നൊരു വ്യാധിയുംവന്നേ
മാസ്കിട്ടു നടക്കുവാൻ നേരമായേ
പൊങ്ങച്ചപാർട്ടികളെല്ലാംനിലച്ചേ
വീട്ടിലെല്ലാരും ഒത്തുകൂടുമ്പോൾ
ഘോഷമില്ലാത്തൊരു ഓണവും വന്നേ.
ഓൺലൈൻയെന്നൊരു ഓണവും വന്നേ.

(സ്വപ്ന അനിൽ)

By ivayana