ഉത്രാടപ്പൂനിലാവിൽ വന്നൂ തൃക്കാക്കരയപ്പൻ
ഓണം കൊള്ളുന്ന വീടുകളിൽ !
ആനകേറാമേട്ടിലും ആടുകേറാമേട്ടിലും
കേൾക്കാമിന്നും പൂവേപൊലിപൂവേ നാദം !
ആർപ്പോ ഈറോ ഈറോ ഈറോ !
ഓണം പൊന്നോണം തിരുവോണം !!
അത്തം പത്തും കടന്നുവന്നൂ
മലയാളികളുടെ മനസ്സിലും മുറ്റത്തും,
കൊറോണാ മഹാമാരിക്കാലമെങ്കിലും,
തിന്തകതോം തിന്തകതോം തുടികൊട്ടുന്നൂ
ആർപ്പോ ഈറോ ഈറോ ഈറോ !
ഓണം തിരുവോണം പൊന്നോണം.. !!
തൃക്കാക്കരയപ്പനെ തുമ്പക്കുടവും ചൂടിച്ചു
എതിരേറ്റുകൊണ്ടുവരുന്നൂ മാബലിമക്കൾ
മുറ്റത്തും പൂക്കളത്തട്ടിലും പൂവടയുമായ് !
ആർപ്പോ ഈറോ ഈറോ ഈറോ !
ഓണം തിരുവോണം പൊന്നോണം !!
ഈക്കൊല്ലം ഉത്രാടപ്പാച്ചിലില്ലായെങ്കിലും
ഓണക്കോടികളില്ലായെങ്കിലും
കാണം വിൽക്കുവാനൽപ്പവുമില്ലായെങ്കിലും
മലയാളീമനസ്സുകൾ കൈകൊട്ടിക്കളിക്കുന്നൂ
പൂവേ പൊലിപൂവേ !പൊലിപൂവേ !
ഓണം പൊന്നോണം തിരുവോണം !
ആർപ്പോ ഈറോ ഈറോ !
ആർപ്പോ ഈറോ ഈറോ !