രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍
മോഹപ്പടവുകൾ ഏറെയുണ്ട്!
ആഴവും അധികമല്ലോ!
തെളിനീരിൻ കുളിരും,
ആൾമറ ഭംഗിയും മാറ്റുകൂട്ടുന്നു!
രണ്ടോണം ഉണ്ടോ പാവം!
അറിഞ്ഞില്ലത് ആഴം!
കുരുന്നിൻ ഉള്ളിൽ,
തെളിനീർ കുളിർ നിറഞ്ഞു!
കരുതലാവേണ്ട കരമാണ്?
കാട്ടിയത് എന്താണ്…ഹോ?
അരുളിപ്പാടുകൾ കാതിൽ തിളയ്ക്കുന്നു!
ശാപമാണ് ആജീവൻ!
മാതുലൻ കംസനല്ലോ!
വാനോളം ചേർത്തുയർത്തി!
കിണർമധ്യേകുടി ഇരുത്തി !
ഒരു പൂവ് പറിച്ചെറിയും പോലെ!
വഴിവിട്ടബന്ധത്തിനു തിടുക്കം!
ഒരേ രക്തബന്ധ ഉഷ്ണം!
സഹോദര സഹോദരി ബന്ധം,
വെറുമൊരു ചിത്ര മികവ് !
കാലം കലിതുള്ളി ഉറയുന്നു!
കലികാലകെടുതിയെന്നുമൊഴി!?
ഭോഗിക്കുന്നു മൃഗതുല്യേ!!
ബന്ധവും സ്വന്തവും മറന്ന്,
മനുഷ്യമൃഗമായ് മാറുന്നു നിമിഷേ,
താതനും തായയും മാതുലനും!
മകനും മകളും കാമുകനും!
മുത്തച്ഛനും മുത്തിയും പിന്നെ ഒത്തവരും!
നിറയുന്നു കൂപമണ്ഡൂകങ്ങൾ!
കാണുന്നതവരിൻ ലോകവിശാലം!
തിരുത്താനാവില്ലവർ കണ്ടതോ,
മറ്റാരും കാണാത്ത കാഴ്ചകൾ!?
