ചൈനീസ് നിരീക്ഷണ ക്യാമറകളെ വെട്ടിച്ച് പാങ്‌ഗോങ് സോയുടെ തെക്കന്‍കരയിലെ കുന്നുകളില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചതില്‍ ഞെട്ടി ചൈനയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും. തിങ്കളാഴ്ച പാങ്ഗോങ് സോയുടെ തെക്കന്‍ മേഖലയിലെ കുന്നുകള്‍ കീഴടക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞതോടെയാണ് അവര്‍ പ്രകോപിതരായത്. ഓഗസ്റ്റ് 29-30 രാത്രികളിലായിരുന്നു ചൈനാക്കാരുടെ കടന്നുകയറ്റ ശ്രമം.ചുഷുല്‍ മേഖലയില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്നാണ് വിവരം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആക്രമണത്തിന് കോപ്പുകൂട്ടുകയാണ്. ഇന്ത്യന്‍, ചൈനീസ് ടാങ്കുകള്‍ മുഖാമുഖം നില്‍ക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സേനയുടെ കൈവശമുള്ള ‘കാല ടോപ്പിന്റെ’ താഴ്വാരത്തിനടുത്താണ് ചൈനീസ് യുദ്ധ ടാങ്കുകളും മറ്റും നിലയുറപ്പിച്ചിരിക്കുന്നത്.

By ivayana