ചിങ്ങപ്പുലരി
കര്‍ക്കിടകക്കാറകലെമറഞ്ഞു
ചിങം വരവായി
തിരുവാതിരയുടെ അലകളുയര്‍ന്നു
തിരുവോണപ്പാട്ടില്‍
നറുപുഞ്ചിരിയില്‍ നന്ത്യാര്‍വട്ടം
പുലരിയില്‍ മിഴിചിമ്മി
നന്‍മതന്‍മഞ്ഞപ്പുടവയണിഞ്ഞീ
കോളാമ്പിപൂ ക്കള്‍…….
ആറ്റിന്‍കരയില്‍ കുഞ്ഞാറ്റക്കിളി
ഓണവെയില്‍കാഞ്ഞു
തോറ്റംപാട്ടിന്‍ ശീലുകളോണ
ക്കാറ്റില്ലലതല്ലി
കൊയ്തുമെതിച്ചൊരു പാടത്തുണ്ണാന്‍
പറവകളണയുമ്പോള്‍
കൊങിണിയില്‍ മധുവുണ്ണാനീച്ചകള്‍
ഇമ്പം കൂ ടുന്നു……
അമ്പിളിവന്നാ ചെമ്പകമലരിന്നുമ്മകള്‍
നല്‍കുമ്പോള്‍
അന്തിക്കീ ചെമ്പോത്തുകള്‍മെല്ലെ
ഉറക്കം തൂങുമ്പോള്‍
പാലാഴിത്തിരമാലകള്‍പോലെ
നിലാവു പരക്കുമ്പോള്‍
ഓണത്തിന്നു സുഗന്ധം നല്‍കി
ഇലഞ്ഞികള്‍ പൂ ക്കുന്നു……
പുഞ്ചപ്പാടത്തുല്‍സാഹത്തില്‍
കാലികള്‍ മേയുന്നു
പുഞ്ചിരിയോടെ തുമ്പകളെങും
മൊഞ്ചില്‍ വിടരുന്നു……
ഓണത്തെ വരവേല്‍ക്കാനൂഞ്ഞാല്‍
പാട്ടുകളുയരുമ്പോള്‍
ഓണപൂ ക്കളിലുല്‍സാഹത്തിര
മാലകളുയരുന്നു
വെണ്‍മുകിലാകാശത്തിന്‍ ചെരുവില്‍
വഞ്ചിയിറക്കുന്നു
കുഞ്ഞാറ്റക്കിളി വഞ്ചിപ്പാട്ടിനീണം
മൂ ളുന്നു
കര്‍ക്കിടകംപോയുല്‍സാഹത്തിന്‍
ഓണം വരവായീ
പുത്തന്‍ സ്വപ്നവുമായിട്ടൊത്തിരി
പൂ ക്കള്‍ വരവായീ…….

By ivayana