രചന : അനിൽ മാത്യു ✍
മനസ്സിലെ ആകാശത്ത്
ഒരിരുണ്ട മേഘം.
നിലവിളിക്കാനും
പറന്നൊഴിയാനുമൊരിടമില്ല,
മങ്ങിയ രാവുകളുടെ ഒരു കനൽചുംബനം
നേരങ്ങൾ ഒറ്റപ്പെടലിന്റെ
നിഴലിൽ.
വാക്കുകൾ അർത്ഥം
തെറ്റിയ കാറ്റിൽ.
എന്തിനൊക്കെയോ വേണ്ടി
ഒരു നിശ്ശബ്ദയുദ്ധം.
നിശബ്ദതയുടെ
തിരമാലകളിൽ
ഞാൻ അകപ്പെടുകയാണ്.
മനസ്സിന്റെ ഇടുങ്ങിയ
തെരുവുകളിൽ
അലഞ്ഞു നടക്കുമ്പോൾ
വാക്കുകൾ തണുത്ത
കല്ലുകൾ പോലെ
ഹൃദയത്തിൽ പതിയുന്നു.
ഉറക്കം വെട്ടി മറിഞ്ഞു
കിടക്കുമ്പോൾ ചിന്തകൾ
വിഷത്തുള്ളികൾ പോലെ.
നൊന്തുണരുമ്പോൾ മാത്രമെ
ജീവൻ എന്നിലുണ്ടെന്ന്
അറിയൂ.
പക്ഷേ,ദൂരെയൊരു
കിരണമായി ഒരു ശബ്ദം:
“ഇതുമാത്രമല്ല ജീവിതം,
ഇതുമാത്രമല്ല നീ!”
![](https://www.ivayana.com/wp-content/uploads/2025/02/anil-mathew-150x150.jpg?v=1739363279)