മക്കളെ നന്നായ് വളർത്തുന്ന അമ്മമാർ, ചെറുപ്പത്തിൽ മക്കൾക്കൊരു താങ്ങും തണലുമാണ് അവരുടെ എല്ലാവിഷമത്തിലും, സന്തോഷത്തിലും അമ്മമാർ കൂടെയുണ്ടാകും.! എന്നാൽ ആ മക്കൾ വളരുമ്പോൾ അമ്മമാർക്കായ് ചെയ്യുന്നതോ.?
അതാണോ പോറ്റിവളർത്തിയ മക്കളുടെ
“പുത്രകൃതാർത്ഥത”
—– ——
ആശാൻകളരിയിൽപ്പോയകാലം
ആശാനന്നക്ഷരംചൊല്ലിനൽകി
ഓലയിലക്ഷരം വരച്ചുനൽകി
മലയാളം മണ്ണില്ലെഴുതിനൽകി.!
അക്ഷരക്കളരിയിലാശാത്തിയും
ശിക്ഷണംഗുരുവിനെപ്പോലെതന്നെ
ആശാനൊ,കർക്കശക്കാരനാണ്
കയ്യിലായ്ക്കൂർത്തൊരുനാരായവും.!
കുട്ടികളൊക്കെഗുരുകുലംതന്നിൽ
കൊച്ചുകുസൃതിയും കുട്ടിക്കളികളും
അന്നൊരുനാളിലറിയാതെ ഞാൻ
നിക്കറിൽത്തൂറിയതാരുമറിയാതെ.!
പിള്ളേരുകൂട്ടമറിഞ്ഞതുകഷ്ടമായ്
കൂക്കുവിളിച്ചവരാർത്തു ചിരിച്ചു
ശാസിച്ചുകോപിതനായയാശാൻ
കല്പിച്ചുവീട്ടിൽത്തിരിച്ചുപോകാൻ.!
നാട്ടരതുകണ്ടുറക്കെച്ചിരിച്ചതും
കണ്ണുകലങ്ങിഞാൻവീട്ടിലെത്തി
അച്ഛനാക്കാഴ്ചകണ്ടോടിമാറി
കൂടെപ്പിറപ്പുകളേറെക്കളിയാക്കി.!
അമ്മയതുകണ്ടിട്ടോടിയടുത്തു
കെട്ടിപ്പിടിച്ചുതലോടിയെന്നെ
കണ്ണിലെക്കണ്ണീരതൊപ്പിമാറ്റി
നിക്കർപ്പതുക്കെയഴിച്ചുമാറ്റി.!
കൈകളാലെന്മലംകോരിമാറ്റി
കണ്ടവരൊക്കെയറച്ചുനിന്നു
നാട്ടാരോടായെൻ്റെയമ്മചൊല്ലി
എന്നുണ്ണിതൻമലമമൃതെനിക്ക്.!
അമ്മയെന്നെക്കുളിപ്പിച്ചെടുത്തു
പുത്തൻപുതുനിക്കറിട്ടുതന്നു
അമ്മചൊല്ലിയിനി,നിന്മലമെന്നുമേ-
ഇതുപോലെപോകണമെൻ്റെയുണ്ണി.!
കൺമിഴിച്ചമ്മയെനോക്കിയപ്പോൾ
അമ്മചൊല്ലി,നിന്നുദരത്തിനുകേടില്ല
ഉദരത്തിൽക്കേടുള്ളനാട്ടുകാർക്ക്
ശോധനയില്ലാപ്രഭാതപ്രദോഷത്തിൽ.!
രാത്രികിടക്കുമ്പോളീച്ചിരിച്ചോർ
ഉറക്കില്ലധോവായു,വിട്ടാരെയും
നിൻ്റെകൂടെപ്പിറപ്പായവർക്കോ-
എന്തൊരുനാറ്റമാണെൻ്റീശ്വരാ.!
നിർലജ്ജംവാക്കുകേട്ടെല്ലാവരും
കൂടെപ്പിറന്നോർക്കുസങ്കോചവും
കുഞ്ഞിനെറാഞ്ചാതിരിക്കും പിട-
ക്കോഴിയെപ്പോലമ്മപരിചരിച്ചു.!
മക്കൾക്കുസർവ്വവുംനൽകിയമ്മ
പ്രായത്തിലാകെ ദുരിതംസഹിച്ച്
ഭാരങ്ങൾപ്പേറിത്തളർന്നുവീണു
കിടപ്പിലാണിപ്പോൾനടക്കുക്കില്ല.!
ഇപ്പോളെന്നമ്മ,കിടന്നകിടപ്പിൽ
വിസർജ്ജിച്ചിടുന്നൊരുപാടുവട്ടം
ഭാര്യക്ക് മക്കൾക്കറപ്പുകണ്ടാൽ
അമ്മതൻമുറിയോ,വൃത്തിഹീനം.!
ദാസിയൊരിക്കലുംനോക്കുകില്ല
ശാപമായ് വീട്ടിലീക്കാഴ്ചനിത്യം
തച്ചുടച്ചില്ലെൻ കുടുംബസന്തോഷം
വൃദ്ധസദനത്തിലാക്കി ഞാനമ്മയെ.!
..
ഡാർവിൻ.പിറവം.