രചന : മംഗളൻ കുണ്ടറ✍️
പ്രപഞ്ചത്തിലിന്നോളമുണ്ടായിട്ടില്ല
പ്രണയാനുഭൂതി പോൽ ശ്രേഷ്ടമാമൊന്നും
പ്രകൃതിയിൽ ജീവജാലങ്ങൾ കൈമാറും
പ്രണയാനുഭൂതികൾ ഹൃദ്യം മധുരം!
പനിനീർ ചെടികൾ പൂത്തുലഞ്ഞീടവേ
പാടലം ചുരത്തുന്ന മാലേയഗംന്ധം
പരിശുദ്ധ പ്രേമത്തിൻ മാസ്മരഗന്ധം
പനിനീരാലേപന വശ്യസുഗന്ധം!
റോസാദിനമിങ്ങു വന്നുചേർന്നാൽ
റോസപ്പൂമൊട്ടു വിരിഞ്ഞുനിന്നാൽ
റോസപ്പൂവിൻ പരിശുദ്ധ ഗന്ധം
റോസാ ദിനത്തിൽ പടർന്നുകേറും!
കമിതാക്കൾ വന്നോരോ പൂക്കളിറുക്കും
കരളുപകുത്തപോലവ കൈമാറും
കടലോളം സ്നേഹമവരിൽ നിറയും
കടലുംതാണ്ടി പ്രേമമുലകം ചുറ്റും!
മാനസം കവരുന്ന റോസ്സാപുഷ്പമേ
മാസ്മര പ്രണയത്തിൻ കാരണം നീയേ
മാമക പ്രേമത്തിനിന്ധനമായ് വരൂ..
മാന്ത്രിക സ്വർഗ്ഗീയാനുഭൂതികൾ നൽകൂ ..
ആദ്യദിനം റോസാപ്പൂവു നൽകീടാം
അടുത്തനാൾ അദ്യാഭ്യർത്ഥനയുമാകാം
അതുകഴിഞ്ഞാൽ മധുരാർദ്രമാക്കാം
അനുരാഗക്കളിപ്പാട്ടമൊന്നു നൽകാം!
ആലിംഗനങ്ങനങ്ങളാൽ മാറ്റുകൂട്ടാം
ആദ്യചുംബനങ്ങളും പങ്കുവെച്ചീടാം
അതു കഴിഞ്ഞെത്തുന്ന പ്രണയദിനം
അനുരാഗ വാലൻ്റെൻസുമാഘോഷിക്കാം!!